മഹാരാജാസ് കോളേജിൽ ഉണ്ടായ സംഘർഷത്തിന് പിന്നിൽ പരിപാടി അലങ്കോലപ്പെടുത്തുക എന്ന എസ്.എഫ്.ഐയുടെ ലക്ഷ്യം മാത്രമായിരുന്നുവെന്ന് ഷാഫി പറമ്പിൽ എം.പി ആരോപിച്ചു. വിദ്യാർത്ഥി രാഷ്ട്രീയം ഒരിക്കലും അക്രമത്തിലേക്കും സംഘർഷത്തിലേക്കും വഴിമാറേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ സ്വീകരിച്ചത് ജനാധിപത്യപരമായ നിലപാടാണെന്നും വ്യക്തമാക്കി.
സി.പി.എം തങ്ങളുടെ പോഷക സംഘടനകളെ പഠിപ്പിക്കുന്ന ഈ രീതി രാഷ്ട്രീയത്തിന് ഒട്ടും ഗുണകരമല്ലെന്നും അദ്ദേഹം വിമർശിച്ചു. കേവലം രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി വിദ്യാലയ അന്തരീക്ഷം തകർക്കാനാണ് ഇവിടെ ശ്രമം നടക്കുന്നത്.
ഇതോടൊപ്പം പി.എസ്.സിയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. നിലവിലെ പി.എസ്.സി ചെയർമാൻ ഭരണഘടനാ സ്ഥാപനത്തിന്റെ മേധാവിയായല്ല, മറിച്ച് കേവലം പാർട്ടി സർവീസ് ചെയർമാനായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.