Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് രമേശ് ചെന്നിത്തല

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് രമേശ് ചെന്നിത്തല

ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച ജയ ബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബം ആവശ്യപ്പെടുന്ന ആളെ തന്നെ കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സർക്കാരും ആഭ്യന്തര വകുപ്പും കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും കേസ് പൂർണ്ണമായും ശരിയായ ദിശയിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെ ബാധകമാണ്. നിലവിലെ നിയമങ്ങൾ കാര്യക്ഷമമല്ലെന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, നിയമ പരിഷ്കരണ കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തുടർന്നുള്ള പൊലീസ് പരിശോധനകളിൽ ആരും പരാതിയുമായി വരരുതെന്നും മന്ത്രി വ്യക്തമാക്കി. അപ്പീലിൽ സംഭവിച്ച പ്രോസിക്യൂഷൻ പിഴവ് ഗുരുതരമല്ലെന്നും അത് തിരുത്തി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കിയ ചെന്നിത്തല, മരിച്ച ജയ ബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തി തനിക്ക് സ്വന്തം മകളെപ്പോലെയാണെന്നും വൈകാരികമായി പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിനും ഉറപ്പുകൾക്കും ശേഷം, മുഖ്യമന്ത്രിയിലും ആഭ്യന്തരമന്ത്രിയിലും തങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് മകൾ ഭദ്ര കീർത്തി പ്രതികരിച്ചു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Popular News

"അടിയന്തരമായി കേൾക്കേണ്ടതില്ല, സമയമുണ്ടല്ലോ"; മാസപ്പടി കേസിൽ പിണറായിയുടെ അപ്പീൽ തിങ്കളാഴ്ച...

Save your stories

Sign in