Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്തുടനീളം ജാമ്യമില്ല അറസ്റ്റ് വാറന്‍റ് ; സരിതയ്ക്ക് സംരക്ഷണവലയം തീര്‍ത്ത് പൊലീസ്

സംസ്ഥാനത്തുടനീളം ജാമ്യമില്ല അറസ്റ്റ് വാറന്‍റ് ; സരിതയ്ക്ക് സംരക്ഷണവലയം തീര്‍ത്ത് പൊലീസ്
  തിരുവനന്തപുരം : സംസ്ഥാനത്തുടനീളം വിവിധ കോടതികളിലായി അറസ്റ്റ് വാറന്റ് ഉണ്ടായിട്ടും തട്ടിപ്പ് കേസ് പ്രതി സരിതയ്ക്ക് സംരക്ഷണവലയം തീര്‍ത്ത് പൊലീസ്. ബെവ്‌കോ തൊഴില്‍ തട്ടിപ്പ് കേസില്‍ പ്രതിയാകുന്നതിന് മുമ്പ് തന്നെ കേരളത്തിലെ എട്ട് കോടതികളില്‍ നിന്നായി സരിതയ്ക്ക് ജാമ്യമില്ലാ വാറന്‍റുണ്ട്. ബെവ്‌കോ, കെടിഡിസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിൻകര സ്വദേശികളിൽ നിന്ന് പതിനാറ് ലക്ഷം രൂപ തട്ടിയെന്ന കേസിലും പരാതി കൊടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും പൊലീസ്  കേസ് എടുത്തിട്ടില്ല. ഈ കേസുകളിൽ എൽഡിഎഫ് ഉന്നതരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെട്ടതായും പരാതിക്കാർ മൊഴി നൽകിയിട്ടുണ്ട്. ഈ പരാതികളിലെ അന്വേഷണവും അട്ടിമറിക്കുന്നതായാണ് ആരോപണം. തൊഴിൽ തട്ടിപ്പ് കേസിന് മുന്‍പുള്ള വാറന്‍റുകളിലും തൊഴിൽ തട്ടിപ്പ് കേസിലും നടപടികൾ വൈകുന്നത് സരിതക്ക് ഉന്നത സംരക്ഷണം ലഭിക്കുന്നതിന്‍റെ തെളിവാണ് എന്നാണ് ആക്ഷേപം. പാർട്ടിക്ക് തന്നെ പേടിയാണെന്നുള്ള  സരിതയുടെ ശബ്ദരേഖയിലെ വാക്കുകളും ഇത് ശരിവെക്കുന്നു.

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in