Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ടിക്കറ്റ് ബുക്കിംഗിൽ തരംഗമായി നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2 - മഹാശക്തി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

ടിക്കറ്റ് ബുക്കിംഗിൽ തരംഗമായി നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2 - മഹാശക്തി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

പ്രേക്ഷകരുടെയും നിരൂപകരുടെയും ഒരുപോലെ പ്രശംസ നേടിയ നയൻതാര ചിത്രം 'മൂക്കുത്തി അമ്മൻ 2 - മഹാശക്തി' വിജയകരമായ രണ്ടാം വാരത്തിലേക്ക് കടക്കുന്നു. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരത്തിലെ എല്ലാ ദിവസങ്ങളിലും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ മുൻനിരയിൽ ട്രെൻഡിംഗായി തുടരുകയാണ്. ഭക്തിസാന്ദ്രമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ഫാന്റസി എന്റർടൈനറിലെ മികച്ച ഗാനങ്ങളും, വിസ്മയിപ്പിക്കുന്ന വിഷ്വൽ ഇഫക്ടുകളും, താരങ്ങളുടെ ശ്രദ്ധേയമായ പ്രകടനങ്ങളും തിയേറ്ററുകളിൽ വലിയ ആഘോഷമാവുകയാണ്.

സുന്ദർ സി. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷാണ് നിർമ്മിച്ചിരിക്കുന്നത്. ഹിപ് ഹോപ് തമിഴ സംഗീതമൊരുക്കിയ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ്.

നയൻതാരയ്‌ക്കൊപ്പം ദുനിയ വിജയ്, റെജീന കസാൻഡ്ര, ഉർവശി, ഖുശ്ബു സുന്ദർ, സൗന്ദര്യ, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗംപുലി, അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്., സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കേരളത്തിലെ തിയേറ്ററുകളിൽ ഭാവന റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മാർക്കറ്റിങ്: സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Related articles

See all
Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 'ഗുരുവായൂർ അരങ്ങേറ്റം'; ടൈറ്റിൽ ലുക്ക...

Popular News

ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ്...

Save your stories

Sign in