Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സില്‍വർ ലൈനിന് പിന്നില്‍ അഴിമതി; പദ്ധതി ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല

സില്‍വർ ലൈനിന് പിന്നില്‍ അഴിമതി; പദ്ധതി ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല
  തിരുവനന്തപുരം: സില്‍വർ ലൈന്‍ പദ്ധതിക്ക് പിന്നില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല. അനാവശ്യ പദ്ധതി ആർക്കുവേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു. ആയിരക്കണക്കിന് ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. വിവാദ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയ സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കാൻ പാടില്ല. സമരത്തോട് പുച്ഛം കാണിച്ച തലശേരി എംഎൽഎ എഎന്‍ ഷംസീറിനോട് സഹതാപം മാത്രമാണുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ സിഗ്നൽ സംവിധാനങ്ങളും ട്രാക്കിലെ വളവുകളും പരിഷ്‌കരിക്കുന്നതിലൂടെ ഇപ്പോഴുള്ള ട്രെയിനുകൾക്ക് കാസർഗോഡ് വരെ 5 മണിക്കൂർ കൊണ്ട് എത്താനാകും എന്നത് വസ്തുതയാണ്. ഇത്തരമൊരു സാഹചര്യം മുന്നിലുള്ളപ്പോള്‍ ആയിരക്കണക്കിന് ആളുകളെ വഴിയാധാരമാക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ആർക്കുവേണ്ടിയാണെന്ന് മുഖ്യമന്ത്രി പറയണം. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പദ്ധതിയാണെന്ന് പറഞ്ഞ് നിങ്ങൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് ഒരിക്കലും വികസനത്തിന് എതിരല്ല. കേരളം കണ്ടിട്ടുള്ള വൻകിട പദ്ധതികൾക്ക് രൂപം നൽകിയതും നടപ്പാക്കിയതും യുഡിഎഫാണെന്നതിൽ ആർക്കും സംശയമില്ല. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടാത്ത ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന് പിന്നില്‍ ഗുരുതരമായ കമ്മീഷന്‍ താല്പര്യമുണ്ടെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നിയമസഭയില്‍ സില്‍വർ ലൈന്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in