Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രമാകുന്ന പരീക്ഷണ ചിത്രം 'അരികിൽ'; ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ച് മോഹൻലാൽ

ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രമാകുന്ന പരീക്ഷണ ചിത്രം 'അരികിൽ'; ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ച് മോഹൻലാൽ

നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'അരികിൽ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു. ലൂസിഫർ, ഗുമസ്തൻ, ആഘോഷം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമ, കഥയിലും അവതരണത്തിലും വലിയ പ്രത്യേകതകൾ നിറഞ്ഞതാണ്. ഇതൊരു തികഞ്ഞ പരീക്ഷണ ചിത്രമായിരിക്കുമെന്ന് സംവിധായകൻ വ്യക്തമാക്കി.

സ്നേഹം പ്രകടിപ്പിക്കാൻ ശീലിച്ചിട്ടില്ലാത്ത ഗൗരവ സ്വഭാവക്കാരനായ മാധവൻ നായർ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സ്നേഹം മാത്രം മനസ്സിലുള്ള ഭാര്യയുടെ ആത്മാർത്ഥത പോലും തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങൾ അദ്ദേഹത്തെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് നയിക്കുകയും, ആ ഏകാന്തതയിൽ ചില വലിയ സത്യങ്ങൾ തിരിച്ചറിയാൻ സാധിക്കുകയും ചെയ്യുന്നു. തുടർന്ന് അകന്നുപോയവരെ അരികിലേക്ക് എത്തിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നതും തുടർന്നുണ്ടാകുന്ന ഹൃദ്യമായ മുഹൂർത്തങ്ങളുമാണ് 'അരികിൽ' ദൃശ്യവൽക്കരിക്കുന്നത്. മാധവൻ നായർ എന്ന ഈ കേന്ദ്ര കഥാപാത്രത്തെ ജെയ്‌സ് ജോസ് അവതരിപ്പിക്കുന്നു.

ഡാഡീസ് ഡ്രീം എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ-പ്രൊഡക്ഷൻ സിജി ഗ്രൂപ്പാണ്. ശ്രീജിത്ത് ഇടവനയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിബി ജോസഫ് ഛായാഗ്രഹണവും സുജീർ ബാബു സുരേന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഷാജു സെബാസ്റ്റ്യൻ (പ്രൊജക്റ്റ് ഡിസൈനർ, കോസ്റ്റ്യൂം ഡിസൈൻ), മോഹൻദാസ് (കലാ സംവിധാനം), മാളു എസ്. (മേക്കപ്പ്), രാജേഷ് കെ. മത്തായി (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. നവംബർ 21-ന് ആരംഭിക്കുന്ന ചിത്രീകരണം വടക്കഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിലായി പൂർത്തിയാകും.

Related articles

See all
Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 'ഗുരുവായൂർ അരങ്ങേറ്റം'; ടൈറ്റിൽ ലുക്ക...

Popular News

ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ്...

Save your stories

Sign in