Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Viral News

വാഹനത്തിൽ നിന്ന് റോഡിൽ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു

വാഹനത്തിൽ നിന്ന് റോഡിൽ വീണ  കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു
മൂന്നാർ രാജമലയിൽ വാഹനത്തിൽ നിന്ന് റോഡിൽ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. കമ്പിളികണ്ടം സ്വദേശി കളുടെ പത്തു മാസം പ്രായമുളള കുഞ്ഞിനെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപെടുത്തിയത്. മൂന്ന് മണിക്കൂർ യാത്ര ചെയ്ത് വീട്ടിലെത്തിയപ്പോൾ ആണ് അപകട വിവരം മാതാപിതാക്കൾ അറിഞ്ഞത്. കമ്പിളികണ്ടം സ്വദേശികളായ സതീഷ്, സത്യഭാമ എന്നിവര്‍ പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടയിൽ രാത്രി 10 മണിയോടെയാണ് കുട്ടി വാഹനത്തിൽ നിന്ന് വീണത്. രാജമല അഞ്ചാം മൈലില്‍ വച്ചായിരുന്നു സംഭവം. വളവു തിരിയുന്നതിനിടയില്‍ ജീപ്പിന്‍റെ അരികിലിരുന്ന മാതാവിന്‍റെ കൈയ്യില്‍ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടു പോകുകയും ചെയ്തു. ഈ സമയത്ത് രാത്രി കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാര്‍ നിരീക്ഷണ ക്യാമറയിൽ എന്തോ ഒന്ന് റോഡില്‍ ഇഴഞ്ഞു നടക്കുന്നത് കണ്ടു ഇറങ്ങി കുട്ടിയെ എടുക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ വനം വകുപ്പ് ഓഫീസിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നടത്തി. ഇതിനിടയില്‍ പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തി വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോൾ ആണ് കുട്ടി ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് പൊലീസിൽ അറിയിക്കുകയും മൂന്നാറിലെ ആശുപത്രിയിൽ വെച്ചു കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലാണ് കുഞ്ഞിനെ രക്ഷിച്ചത്.

Related articles

See all
Popular News

പാങ്ങപ്പാറ അഭിരാം കൊലക്കേസ്: ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ്...

Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

വെല്ലിങ്ടനില്‍ ചരിത്രനേട്ടവുമായി ഗില്ലും പന്തും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3,000 റണ്...

Save your stories

Sign in