Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബി.ജെ.പി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാത്തതിന് ദൈവത്തിന് നന്ദി: മെഹബൂബ മുഫ്തി

ബി.ജെ.പി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാത്തതിന് ദൈവത്തിന് നന്ദി: മെഹബൂബ മുഫ്തി
ശ്രീനഗര്‍: ബിജെപി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാത്തതിന് ദൈവത്തോട് നന്ദി പറയുന്നുവെന്ന് പിഡിപി നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ബി.ജെ.പിയുമായുണ്ടായിരുന്ന സഖ്യം തീര്‍ത്തും ആത്മഹത്യാപരമായിരുന്നുവെന്നും അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നിരാശ തോന്നുന്നുണ്ടെന്നും മുഫ്തി പറഞ്ഞു. ജമ്മു കശ്മീര്‍ വിഷയത്തില്‍ പരിഹാരം മുന്നോട്ടു വയ്ക്കുന്ന ഏത് കക്ഷികളുമായും സഹകരിക്കാന്‍ പിഡിപി തയ്യാറാണെന്നു പറഞ്ഞ മുഫ്തി, ബിജെപിയുമായി അണിചേരാന്‍ സാധിക്കുമെങ്കില്‍, കശ്മീരിനു വേണ്ടി ആരുമായി സഹകരിക്കാനും തങ്ങള്‍ക്ക് സാധിക്കുമെന്നും വ്യക്തമാക്കി. ബിജെപി തന്നെ ഒന്നും പഠിപ്പിച്ചിട്ടില്ലെന്നും, സ്വന്തമായി തന്നെയാണ് താന്‍ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതെന്നും മുഫ്തി പറഞ്ഞു. പിഡിപി-ബിജെപി സഖ്യത്തിന് തയ്യാറായതു പോലും കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്നും, എന്നാല്‍ അത് ഫലം കണ്ടില്ലെന്നും മുഫ്തി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ജയിക്കുന്നത് മാത്രമാണ് ബിജെപിക്ക് ഇപ്പോള്‍ ലക്ഷ്യമെന്നും വാജ്‌പേയിയെ പോലുള്ളൊരു നേതാവ് ആ പാര്‍ട്ടിക്ക് ഇല്ലാതെ പോയെന്നും മുഫ്തി പറഞ്ഞു. അയല്‍ രാജ്യമായ പാക്കിസ്ഥാനുമായി ഇന്ത്യയ്ക്ക് ചര്‍ച്ച നടത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോഴെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ഇമ്രാന്‍ ഖാന്‍ പാക് സൈന്യത്തിന്റെ പ്രതിനിധിയാണെന്നിരിക്കെ ചര്‍ച്ച നടത്താമെന്ന് ഇമ്രാന്‍ പറയുമ്പോള്‍ സൈന്യത്തിനും ഇതേ നിലപാട് തന്നെയായിരിക്കുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Save your stories

Sign in