Logo
Mon, Jun 22, 2026 • 01:21 PM
LIVE TV
Watch

No business videos available

No Middle East videos available

അയോധ്യക്ക് പിന്നാലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് മാനേജ്മെന്റും പൂജാരിയും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 22, 2026
1 min read
SHARE:
SAVE: Login to save

അയോധ്യക്ക് പിന്നാലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് മാനേജ്മെന്റും പൂജാരിയും

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. ക്ഷേത്രത്തിലെ പൂജാരിയായ ദിനേഷ് പഹലാഗിരി മഹാരാജും ക്ഷേത്ര മാനേജ്‌മെന്റും പരസ്പരം സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതോടെ വിഷയം വലിയ രാഷ്ട്രീയ-സാമൂഹിക വിവാദമായി മാറിയിരിക്കുകയാണ്.

ക്ഷേത്രത്തിലെ നിവേദ്യം, വിവിധ പൂജകള്‍ എന്നിവയുടെ മറവില്‍ വലിയ രീതിയിലുള്ള ഫണ്ട് വെട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ക്ഷേത്രത്തിന് ലഭിക്കുന്ന ഫണ്ടുകള്‍ മാനേജ്‌മെന്റ് പരസ്യമായി വെട്ടിക്കുന്നുവെന്നും, ഇതില്‍ കൃത്യമായ സിബിഐ അന്വേഷണം വേണമെന്നുമാണ് പൂജാരി ദിനേഷ് മഹാരാജ് ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെ പൂജാരിക്കെതിരെ തന്നെ സാമ്പത്തിക അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്ര മാനേജ്‌മെന്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

അയോധ്യയിലെ സാമ്പത്തിക ക്രമക്കേട് വിവാദമായപ്പോള്‍ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ചതിന് സമാനമായി മഥുരയിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കണമെന്നാണ് മാനേജ്‌മെന്റിന്റെ ആവശ്യം. പൂജാരി സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍, സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണത്തിനാണ് മാനേജ്‌മെന്റ് സമ്മര്‍ദ്ദം ചെലുത്തുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മഥുരയിലെ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ഇതിനോടകം തന്നെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. അയോധ്യാ വിവാദത്തില്‍ സ്വീകരിച്ചത് പോലുള്ള കര്‍ശന നടപടികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭാഗത്തുനിന്ന് മഥുരയുടെ കാര്യത്തിലും ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10