Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Trending News

BANK ROBBERY| കര്‍ണാടകയില്‍ വന്‍ മോഷണം; കനറാ ബാങ്കില്‍ നിന്ന് 52 കോടിയുടെ സ്വര്‍ണ്ണം കൊള്ളയടിച്ചു

BANK ROBBERY| കര്‍ണാടകയില്‍ വന്‍ മോഷണം; കനറാ ബാങ്കില്‍ നിന്ന് 52 കോടിയുടെ സ്വര്‍ണ്ണം കൊള്ളയടിച്ചു
വിജയപുര: കര്‍ണാടകയില്‍ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നു. വിജയപുര ജില്ലയിലെ മംഗോളിയിലുള്ള കാനറ ബാങ്ക് ശാഖയിലാണ് കവര്‍ച്ച നടന്നത്. മോഷ്ടാക്കള്‍ ബാങ്കില്‍ അതിക്രമിച്ചു കയറി 52 കോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മെയ് 23 ന് നടന്ന സംഭവം വൈകിയാണ് പുറത്തുവന്നത്. ബാങ്ക് വായ്പകള്‍ക്കായി ആളുകള്‍ പണയം വച്ച സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടതായി വിജയപുര എസ്പി ലക്ഷ്മണ്‍ ബി നിംബര്‍ഗി മാധ്യമങ്ങളോട് വെളിപ്പെടുത്തി. മെയ് 26 നാണ് കാനറ ബാങ്കിന്റെ മാനേജര്‍ ഇക്കാര്യം പരാതിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മോഷണം വളരെ ആസൂത്രിതമായാണ് നടത്തിയതെന്ന് വിജയപുര പൊലീസ് വ്യക്തമാക്കി. നാലാം ശനിയും ഞായറാഴ്ചയും ഒരുമിച്ച് വരുന്ന രീതിയിലായിരുന്നു ആസൂത്രണം. മോഷ്ടാക്കള്‍ കള്ളത്താക്കോല്‍ ഉപയോഗിച്ച് ബാങ്കിനകത്തുകടന്ന് അലാറവും സിസിടിവി ക്യാമറകളും പ്രവര്‍ത്തനരഹിതമാക്കി. നെറ്റ്വര്‍ക്ക് വീഡിയോ റെക്കോഡറും അപഹരിച്ചു. ബാങ്ക് ലോക്കറുകള്‍ മാത്രമാണ് അവര്‍ ലക്ഷ്യംവച്ചത്. കൊള്ളയ്ക്കുശേഷം ഒരു കറുത്ത പാവയും മോഷ്ടാക്കള്‍ ഉപേക്ഷിച്ചു. എന്തോ ആചാര ക്രിയകള്‍ അനുഷ്ഠിച്ചതിന്റെ സൂചനയാണിതെന്നും പൊലീസ് പറഞ്ഞു. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ എട്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും മോഷണത്തില്‍ എട്ടോളം പേര്‍ പങ്കാളികളാണെന്നാണ് സംശയിക്കുന്നതെന്നും വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്മണ്‍ നിംബാര്‍ഗി വ്യക്തമാക്കി.

Related articles

See all
Popular News

പുകവലിക്കാത്തവരിലും ശ്വാസകോശാർബുദം കൂടുന്നു; കാരണം മലിനവായു, ജാഗ്രതാ നിർദേശവുമായി ആരോഗ്യവി...

Popular News

സ്റ്റിക്കറിനൊപ്പം ഓഡിയോയും, ചാറ്റിൽ ഇനി സിനിമാ ഡയലോഗുകളും കേൾക്കാം; പുത്തൻ ഫീച്ചറുമായി വാട...

Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Save your stories

Sign in