Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജപ്പാൻ ക്രാഷ് ടെസ്റ്റിലും തിളങ്ങി മാരുതി ഇ-വിറ്റാര; സുരക്ഷയിൽ 4 സ്റ്റാർ റേറ്റിങ്

ജപ്പാൻ ക്രാഷ് ടെസ്റ്റിലും തിളങ്ങി മാരുതി ഇ-വിറ്റാര; സുരക്ഷയിൽ 4 സ്റ്റാർ റേറ്റിങ്

ഇന്ത്യയിൽ നിർമിച്ച് ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന മാരുതി സുസുക്കി ഇ-വിറ്റാരയ്ക്ക് (e-Vitara) ജപ്പാനിലെ സുരക്ഷാ പരിശോധനയിൽ നാല് സ്റ്റാർ റേറ്റിങ് ലഭിച്ചു. ജപ്പാൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിന്റെ (JNCAP) ഭാഗമായി നടത്തിയ ക്രാഷ് ടെസ്റ്റുകളിലാണ് ഈ ഇലക്ട്രിക് എസ്‌യുവി നേട്ടം സ്വന്തമാക്കിയത്. മുൻപ് ഓസ്‌ട്രേലിയൻ ആങ്കാപ്പ് (ANCAP) പരിശോധനയിലും നാല് സ്റ്റാർ നേടിയ വാഹനം, ഇന്ത്യയിലെ ഭാരത് എൻസിഎപി (Bharat NCAP) ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷ സ്വന്തമാക്കിയിരുന്നു. പരിശോധനാ മാനദണ്ഡങ്ങളും വിലയിരുത്തൽ രീതികളും വ്യത്യസ്തമായതിനാലാണ് വിവിധ രാജ്യങ്ങളിൽ റേറ്റിങ്ങിൽ വ്യത്യാസം വരുന്നത്.

ജപ്പാൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ അപകടങ്ങൾ തടയുന്നതിനുള്ള സാങ്കേതികവിദ്യകൾക്ക് 'എ' ഗ്രേഡും കൂട്ടിയിടി സമയത്തെ സംരക്ഷണത്തിന് 'ബി' ഗ്രേഡുമാണ് ഇ-വിറ്റാര സ്വന്തമാക്കിയത്. ഡ്രൈവർക്കും യാത്രക്കാർക്കും മികച്ച സുരക്ഷ ഉറപ്പാക്കുന്ന വാഹനം, മുൻവശത്തുനിന്നും വശങ്ങളിൽനിന്നുമുള്ള കൂട്ടിയിടികളിൽ ഉയർന്ന പ്രകടനം പുറത്തെടുത്തു. കൂടാതെ പകലും രാത്രിയും ഒരുപോലെ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും തിരിച്ചറിയാനുള്ള സംവിധാനം, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾക്കും (ADAS) ഉയർന്ന റേറ്റിങ് ലഭിച്ചു.

ഇന്ത്യയിൽ ഡെൽറ്റ, സീറ്റ, ആൽഫ എന്നീ വേരിയന്റുകളിൽ ലഭ്യമാകുന്ന ഇ-വിറ്റാരയുടെ പ്രഖ്യാപിത വില 16.19 ലക്ഷം രൂപ മുതൽ 20.21 ലക്ഷം രൂപ വരെയാണ്. 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ എത്തുന്ന ഈ ഇലക്ട്രിക് വാഹനത്തിന് ഒറ്റത്തവണ ചാർജ് ചെയ്താൽ പരമാവധി 543 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഗുജറാത്തിലെ പ്ലാന്റിൽ നിർമിച്ച് ജപ്പാൻ ഉൾപ്പെടെയുള്ള ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന ഇ-വിറ്റാരയുടെ ഈ സുരക്ഷാ നേട്ടം മാരുതിയുടെ ആഗോള സാന്നിധ്യത്തിന് കൂടുതൽ കരുത്തേകും.

Related articles

See all
Popular News

ഹീറോ വിഡയുടെ ലിമിറ്റഡ് എഡിഷൻ ഡർട്ട് ബൈക്ക് പുറത്തിറങ്ങി; നിർമ്മാണം 100 യൂണിറ്റുകൾ മാത്രം

Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

പറക്കും കാറുകളുടെ കാലം വിദൂരമല്ല; റോക്കറ്റ് സാങ്കേതികവിദ്യയുമായി ടെസ്ല റോഡ്സ്റ്റർ

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Save your stories

Sign in