Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസ്: അതിവേഗ നീക്കങ്ങളുമായി പിണറായി; വിജിലന്‍സ് അന്വേഷണ സ്റ്റേ ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി

മാസപ്പടി കേസ്: അതിവേഗ നീക്കങ്ങളുമായി പിണറായി; വിജിലന്‍സ് അന്വേഷണ സ്റ്റേ ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. ശനിയാഴ്ച തന്നെ വിഷയം അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ കൊണ്ടുവരാനാണ് നീക്കം. അപ്പീലില്‍ അന്തിമ തീരുമാനം വരും മുമ്പേയുള്ള ഇഡി തുടര്‍നീക്കങ്ങള്‍ തടയുന്നതിനായി പ്രത്യേക റിട്ട് ഹര്‍ജി നല്‍കാനും ആലോചനയുണ്ട്.

നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി പുതിയ നമ്പറില്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിക്കാനാണ് അതിവേഗ നടപടികള്‍ പുരോഗമിക്കുന്നത്. ശനിയാഴ്ച തന്നെ കേസ് പരിഗണിച്ചേക്കുമെന്നാണ് സൂചന. സുപ്രീംകോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന വിലയിരുത്തലിലാണ് പിണറായി വിജയനും കൂട്ടരും. സുപ്രീംകോടതി വ്യക്തമാക്കിയ അപ്പീല്‍ നല്‍കാനുള്ള അവകാശം ചൂണ്ടിക്കാട്ടി, മുതിര്‍ന്ന അഭിഭാഷകരെ എത്തിച്ച് ഡിവിഷന്‍ ബെഞ്ചില്‍ ശക്തമായ വാദങ്ങള്‍ ഉന്നയിക്കാനാണ് തീരുമാനം. ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിക്കുമ്പോള്‍ ഇഡി അന്വേഷണം ഉള്‍പ്പെടെയുള്ള എല്ലാ തുടര്‍നടപടികളും നിര്‍ത്തിവെക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടും.

Related articles

See all
Popular News

പി.പി. ദിവ്യ പാർട്ടിയുമായി ഇടയുന്നു?; 'സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമക്കേണ്ടതില്ലെന്ന്'...

Popular News

ലേബര്‍ കോഡ്: ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും; 10 ദിവ...

Popular News

മാസപ്പടി കേസില്‍ അന്വേഷണം ശക്തമാക്കി ഇ.ഡി; കൊച്ചിയില്‍ ഉന്നതതല യോഗങ്ങള്‍ പുരോഗമിക്കുന്നു

Popular News

ഖത്തര്‍ കെ.എം.സി.സി ഓഫീസിലെ 8 കോടി രൂപയുടെ കവര്‍ച്ച: വന്‍ വഴിത്തിരിവ്; ബിജെപി നേതാവ് കീഴടങ...

Save your stories

Sign in