Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുവാവിനെ കൊന്നയിടത്ത് കടുവ വീണ്ടും എത്തി; കാൽപാടുകൾ കടുവയുടേത്, പ്രതിഷേധിച്ച് ബന്ധുക്കള്‍

യുവാവിനെ കൊന്നയിടത്ത് കടുവ വീണ്ടും എത്തി; കാൽപാടുകൾ കടുവയുടേത്, പ്രതിഷേധിച്ച് ബന്ധുക്കള്‍
കൽപ്പറ്റ : വയാനാട് സുൽത്താൻ ബത്തേരി വാകേരിയിൽ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് കടുവ വീണ്ടും എത്തി. ഇന്ന് രാവിലെ പ്രദേശത്ത് കണ്ട കാൽപാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് കാൽപ്പാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചത്. അതേസമയം കൊല്ലപ്പെട്ട പ്രജീഷിന്‍റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. കടുവയെ പിടിക്കാനുള്ള ഉത്തരവ് ഇറങ്ങാതെ മൃതദേഹം വാങ്ങില്ലെന്ന നിലപാടിലാണ് നാട്ടുകാരും ബന്ധുക്കളും. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും താലൂക്ക് ആശുപത്രി മോർച്ചറിക്ക് മുമ്പിൽ പ്രതിഷേധിക്കുകയാണ്. ഇന്നലെയായിരുന്നു പ്രജീഷ് പശുക്കള്‍ക്ക് വേണ്ടി പുല്ല് അരിയാന്‍ പോയത്. പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്തിന് സമീപം ഇപ്പോഴും പുല്ല് കൂട്ടിയിട്ടുണ്ട്. കൂട്ടിയിട്ട പുല്ലിന് സമീപം അത് കൊണ്ടുപോകാനായി എടുത്ത ചാക്കും അരിവാളുമുണ്ട്. സ്ഥലത്തേക്ക് പ്രജീഷ് ഓടിച്ചുവന്ന ജീപ്പും റോഡരികില്‍ തന്നെ കിടക്കുന്നുണ്ട്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. നരഭോജി കടുവയാണിതെന്നും അതിനാല്‍ അടിയന്തരമായി വെടിവെച്ച് പിടികൂടിയില്ലെങ്കില്‍ വീണ്ടും ആക്രമിക്കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

Related articles

See all
Popular News

പ്രിയങ്കയ്ക്കായി രാമേട്ടൻ കരുതിവെച്ച സ്നേഹസമ്മാനം; വിതുമ്പലോടെ കൈമാറി ഭാര്യ ഗീത, "എന്നും ന...

Popular News

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Save your stories

Sign in