Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊടിക്കുന്നില്‍ സുരേഷ് എംപി കൊവിഡ് കെയറിലേക്ക് ആംബുലൻസ് സൗജന്യമായി വിട്ടുനൽകി മമ്മൂട് ലൂർദ് മാതാ പള്ളി

കൊടിക്കുന്നില്‍ സുരേഷ് എംപി കൊവിഡ് കെയറിലേക്ക് ആംബുലൻസ് സൗജന്യമായി വിട്ടുനൽകി മമ്മൂട് ലൂർദ് മാതാ പള്ളി
ചങ്ങനാശേരി : കൊവിഡ് മഹാമാരി പടരുന്ന സാഹചര്യത്തില്‍ രോഗികളെയും രോഗലക്ഷണമുള്ളവരെയും വീടുകളിൽനിന്ന് ആശുപത്രികളിലേക്കും തിരികെ വീടുകളിലേക്കും എത്തിക്കുന്നതിനായി ആംബുലന്‍സ് സൌജന്യമായി വിട്ടുനല്‍കി മാമ്മൂട് ലൂർദ് മാതാ പള്ളി. കൊടിക്കുന്നിൽ സുരേഷ് എം.പി കൊവിഡ് കെയർ യൂത്ത് കോൺഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുമായി സഹകരിച്ചു നടത്തുന്ന എമർജൻസി സർവീസിലേക്കാണ് സൗജന്യമായി ആംബുലൻസ് വിട്ടുനൽകിയത് മമ്മൂട് ലൂർദ് മാതാ പള്ളി മാതൃകയായത്. ഇടവക വികാരി ഫാ. ജോൺ തടത്തിൽ ഇടവക പ്രതിനിധികളുമായി ആലോചിച്ചതിനുശേഷമാണു ആംബുലൻസ് കൊവിഡ് പ്രതിരോധ പ്രവത്തനങ്ങൾക്ക് സൗജന്യമായി വിട്ടു നൽകിയത്. ഇടവക സഹവികാരി ഫാ. സിജു വേളങ്ങാറ്റുശേരി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്‍റ്‌ സോബിച്ചൻ കണ്ണമ്പള്ളിക്ക് താക്കോൽ കൈമാറി. ഫാ. ജോസ് ഇറ്റോലി,യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി റിജു ഇബ്രാഹിം, മെൽബിൻ മാത്യു, നിധീഷ് കോച്ചേരി, ടോണി കുട്ടംപേരൂർ, സിവിൽ ഡിഫെൻസ് അംഗം സോജി മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in