Logo
Sat, Jun 13, 2026 • 12:48 AM
LIVE TV
Watch

No business videos available

No Middle East videos available

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്; വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 03, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്; വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്നു

ഗള്‍ഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ വിമാനത്താവളത്തിലെ ടി1 യാത്രാ ടെര്‍മിനലിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അബ്ദുല്‍അസീസ് അല്‍-ഒതൈബി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് കുവൈത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തിവെക്കുകയും റണ്‍വേയിലുണ്ടായിരുന്ന വിമാനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് വിമാനത്താവളത്തില്‍ വെച്ചുതന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ സായുധ സേനയും ബന്ധപ്പെട്ട മറ്റ് സുരക്ഷാ വിഭാഗങ്ങളും ചേര്‍ന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സേന പൂര്‍ണ്ണ സജ്ജമാണെന്നും വക്താവ് വ്യക്തമാക്കി. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ജൂണ്‍ ഒന്നിന് മാത്രം വീണ്ടും പ്രവര്‍ത്തനം പുനരാരംഭിച്ച ടി1 ടെര്‍മിനലിനാണ് ഇറാന്റെ ആക്രമണത്തില്‍ ഇപ്പോള്‍ വീണ്ടും കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10