കാലവര്‍ഷക്കെടുതി: സംസ്ഥാനത്ത് കെഎസ്ഇബിക്ക് 25 കോടി രൂപയുടെ നഷ്ടമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
കാലവര്‍ഷക്കെടുതിയില്‍ കെഎസ്ഇബിക്ക് 25 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് കെഎസ്ഇബിക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നത്. കാലവര്‍ഷക്കെടുതിയില്‍ തകരാറിലായ വൈദ്യുതി ബന്ധം ഇത്രയും വേഗത്തില്‍ പുനഃസ്ഥാപിക്കാന്‍ നടപടി എടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു. തൃശൂര്‍ രാമന്‍ നിലയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ജില്ലയില്‍ മുഖ്യമന്ത്രി എത്താന്‍ വൈകിയോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി എത്താന്‍ വൈകിയിട്ടില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ ജില്ലകളിലും മന്ത്രിമാരെ ചുമതലപ്പെടുത്തിയിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.