Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

‘മാഞ്ചിയം, ദി ബോട്ടണി ഓഫ് എ ക്രൈം’; സംവിധായകൻ കൃഷാന്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്

‘മാഞ്ചിയം, ദി ബോട്ടണി ഓഫ് എ ക്രൈം’; സംവിധായകൻ കൃഷാന്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്

ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയ സംവിധായകൻ കൃഷാന്തിന്റെ പുതിയ ചിത്രമായ ‘മാഞ്ചിയം, ദി ബോട്ടണി ഓഫ് എ ക്രൈം’ എന്ന സിനിമയുടെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ചു ഉണ്ണിത്താൻ നിർമ്മിക്കുന്ന ചിത്രം കൃഷാന്തിന്റെ ആറാമത്തെ സംവിധാന സംരംഭമാണ്. കൃഷാന്ത് ഫിലിംസുമായി സഹകരിച്ചാണ് നിർമ്മാണം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം തന്നെ ആരംഭിക്കും.

നിഗൂഢതയും ഉദ്വേഗവും നിറഞ്ഞതാണ് ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ. ഇടതൂർന്ന വനവും മഴനനഞ്ഞ പ്രകൃതിയും പശ്ചാത്തലമാകുന്ന പോസ്റ്ററിൽ പുള്ളിപ്പുലിയുടെ സാന്നിധ്യവും ‘തൊണ്ടിമാടം പ്രിസൺസ്’ എന്നെഴുതിയ പഴയ ജയിൽ കവാടവും ശ്രദ്ധേയമാണ്. ‘The Axe Forgets, But The Tree Remembers’ എന്ന ടാഗ്‌ലൈനും പ്രമേയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ക്രൈം പശ്ചാത്തലത്തിലുള്ള വേറിട്ടൊരു സിനിമാ അനുഭവമായിരിക്കും ചിത്രമെന്നാണ് ഇത് നൽകുന്ന സൂചന.

ഉണ്ണി കാർത്തികേയന്റേതാണ് ചിത്രത്തിന്റെ കഥ. സംവിധായകൻ കൃഷാന്തും നടൻ സഞ്ചു ശിവറാമും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജീഷ് കുമാറും രാഹുൽ രാജീവും അധിക തിരക്കഥാ രചനയിൽ പങ്കാളികളായിരിക്കുന്നു.

സഞ്ചു ശിവറാം, സുധി കോപ്പ, വിൻസി അലോഷ്യസ്, മണിയൻപിള്ള രാജു, നിരഞ്ജ് മണിയൻപിള്ള രാജു, രാഹുൽ രാജീവ്, നന്ദു, രാധാ ഗോമതി, ദിവ്യ പ്രഭ, നിഷാന്ത് സാഗർ, വിനീത് തട്ടിൽ ഡേവിഡ്, ജോജി കെ ജോൺ, പ്രമോദ് വെളിയനാട്, റൂത്ത് പി. ജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പ്രയാഗ് മുകുന്ദൻ ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതവും നിർവ്വഹിക്കുന്നു. ദി പ്ലോട്ട് പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ വിദേശ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Related articles

See all
Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 'ഗുരുവായൂർ അരങ്ങേറ്റം'; ടൈറ്റിൽ ലുക്ക...

Popular News

ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ്...

Save your stories

Sign in