Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

'കൊമ്പുകോര്‍ത്ത് ' കോഹ്ലിയും പെയ്നും: നായകന്മാരാണെന്ന് മറക്കരുതെന്ന് അമ്പയര്‍

'കൊമ്പുകോര്‍ത്ത് ' കോഹ്ലിയും പെയ്നും: നായകന്മാരാണെന്ന് മറക്കരുതെന്ന് അമ്പയര്‍
പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിനം കൊമ്പുകോര്‍ത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഓസീസ് നായകന്‍ ടിം പെയ്നും. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിലെ 71-ാം ഓവറിലായിരുന്നു സംഭവം. തുടര്‍ന്ന് ഫീല്‍ഡ് അമ്പയര്‍ ഗാരി ഗഫാനി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പ്രകോപനപരമായി സംസാരിച്ച് ടിം പെയ്നാണ് സ്ലഡ്ജിംഗിന് തുടക്കമിട്ടത്. 'ഇന്നലെ തോറ്റവരില്‍ ഒരാളാണ് നിങ്ങള്‍. ഇന്ന് എന്തുകൊണ്ടാണ് ഇത്ര കൂളാവുന്നത്' എന്നായിരുന്നു കോലിയെ കുത്തി ഓസീസ് നായകന്റെ ചോദ്യം. 'ഇത്ര മതി, കമേണ്‍, കളി തുടരൂ, നിങ്ങള്‍ നായകന്‍മാരാണ്' എന്ന് ഇരുവര്‍ക്കുമിടയില്‍ ഇടപെട്ട് അംപയര്‍ പറഞ്ഞു. തങ്ങള്‍ വെറുതെ സംസാരിക്കുകയാണ്. പ്രകോപനമൊന്നുമില്ല എന്നായിരുന്നു അംപയറോട് പെയ്നിന്റെ മറുപടി. മുന്നാം ദിനം കളിയവസാനിക്കവെയാണ് നായകന്മാര്‍ തമ്മില്‍ വാക്പോര് തുടങ്ങിയത്. ഡ്രസിംഗ് റൂമിലേക്ക് നടക്കവെ ഇരുവരും പ്രകോപനം സൃഷ്ടിച്ച് സംസാരിക്കുകയായിരുന്നു. അവസാന ഓവറില്‍ പെയ്നെ പുറത്താക്കാന്‍ ഇന്ത്യന്‍ ടീം ഒന്നാകെ അപ്പീല്‍ ചെയ്തതാണ് തര്‍ക്കത്തിന് തുടക്കമിട്ടത്.

Related articles

See all
Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Popular News

വെല്ലിങ്ടനില്‍ ചരിത്രനേട്ടവുമായി ഗില്ലും പന്തും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3,000 റണ്...

Popular News

സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ ഗില്‍ വീണു; വെല്ലിംഗ്ടണില്‍ ഇന്ത്യയ്ക്ക് 118 റണ്‍സിന്റെ ലീ...

Popular News

ആശങ്കകൾ ഒഴിവാക്കി കളി ആസ്വദിക്കൂ; ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് മുൻപ് ഗുകേഷിന് വിശ്വനാഥൻ ആനന...

Save your stories

Sign in