Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊടകര കുഴൽപ്പണക്കേസിൽ വഴിത്തിരിവ് ; ഗൂഢാലോചനയിൽ പൊലീസുകാർക്കും പങ്കെന്ന് സൂചന

കൊടകര കുഴൽപ്പണക്കേസിൽ വഴിത്തിരിവ് ; ഗൂഢാലോചനയിൽ പൊലീസുകാർക്കും പങ്കെന്ന് സൂചന
  തൃശൂർ : ബിജെപിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുഴൽപ്പണ കേസിന്‍റെ അന്വേഷണം വഴിത്തിരിവിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ചില പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി സൂചനയുണ്ട്. അതിനിടെ കേസിൽ രാഷ്ട്രീയ വിവാദവും ശക്തമായി. കൊടകര കുഴൽപ്പണ കേസിൽ ഇനി രണ്ടു പ്രധാന പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവരെ കിട്ടിയാൽ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. അതിനിടെ ഗൂഢാലോചനയിൽ സിഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി സൂചന ലഭിച്ചു. കുഴൽപ്പണവുമായി പോകുന്ന വാഹനം എറണാകുളം ജില്ലയിൽ കടന്നാൽ പണം തട്ടാൻ കുഴൽപ്പണ മാഫിയ ഇവരുടെ സഹായം തേടിയതായി സംശയിക്കുന്നു. ഇതിനായി ഇവർക്ക് മുൻകൂർ പണം നൽകിയിട്ടുണ്ട്. അതിനിടെ സംഭവം പുറത്തായി ഒരാഴ്ചയാകുമ്പോൾ ബിജെപി തൃശൂർ ജില്ലാ നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. കേസിൽ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ പറഞ്ഞു. ബിജെപിയുടെ പേര് വലിച്ചിഴച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related articles

See all
Popular News

'മൗലികതയും വ്യത്യസ്തതയുമാണ് മേതില്‍ രാധാകൃഷ്ണന്റെ രചനാശൈലിയുടെ മുഖമുദ്ര': എഴുത്തച്ഛന്‍ പുര...

Popular News

പിണറായി സർക്കാരിന്റെ കാലത്തെ ആഗോള അയ്യപ്പസംഗമം ; ഹൈക്കോടതി നിർദേശിച്ചിട്ടും കണക്ക് നൽകാതെ...

Popular News

സ്ത്രീകൾക്ക് മാനസികവും വൈകാരികവുമായ കരുത്തേകാൻ 'ഉള്ളം'; കോഴിക്കോട്ട് പൈലറ്റ് പദ്ധതിക്ക് തു...

Popular News

മുക്കത്തെ എസ്എംഎ ബാധിതരായ കുരുന്നുകള്‍ക്ക് കൈത്താങ്ങായി എം.എ. യൂസഫലി; സഹായം ഇന്ന് കൈമാറും

Save your stories

Sign in