Logo
Mon, Sep 07, 2026 • 04:24 AM
LIVE TV
Watch

No business videos available

No Middle East videos available

കേരളത്തിൽ ഇന്ന് രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 05, 2026
1 min read Updated: September 06, 2026
SHARE:
SAVE: Login to save

കേരളത്തിൽ ഇന്ന് രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 5) രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കുമെന്ന് കെഎസ്ഇബി. ഉയർന്ന അന്തരീക്ഷ താപനിലയെ തുടർന്ന് വൈദ്യുതി ഉപഭോഗം വർധിച്ചതും കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

വൈകിട്ട് ആറുമുതൽ രാത്രി 12 മണിവരെയുള്ള പീക്ക് സമയത്ത് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാതെ വരികയോ ഗ്രിഡ് ഫ്രീക്വൻസി കുറയുകയോ ചെയ്താൽ സംസ്ഥാനത്ത് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്ന സാഹചര്യത്തിൽ പവർ എക്സ്ചേഞ്ചിലൂടെയുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ട്. ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലെ ഏകദേശം 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല.

അതിനിടെ, കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കഴിഞ്ഞ ദിവസങ്ങളിൽ മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ആവശ്യകതയെക്കാൾ 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നതായും കെഎസ്ഇബി അറിയിച്ചു.

മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഇനിയും ഉയരാനാണ് സാധ്യത. മുൻദിവസങ്ങളെ അപേക്ഷിച്ച് പീക്ക് സമയത്തെ ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വർധനയുണ്ടാകാമെന്നാണ് വിലയിരുത്തൽ.

അതിനാൽ, പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതോ ഗ്രിഡ് ഫ്രീക്വൻസി താഴുന്നതോ ആയ സാഹചര്യമുണ്ടായാൽ സെപ്റ്റംബർ 5 ശനിയാഴ്ച വൈകിട്ട് ആറുമുതൽ രാത്രി 12 മണിവരെ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നേക്കാമെന്ന് കെഎസ്ഇബി വ്യക്തമാക്കി.


Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10