ഓണത്തിന് വിലക്കയറ്റം തടയാന്‍ കര്‍മ്മ പദ്ധതി; കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി ടി സിദ്ധിഖ്
Jaihind TV News Report
Jaihind TV Web Desk
July 31, 2026
1 min read
കോഴിക്കോട്: ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പ്രത്യേക കര്‍മ്മ പദ്ധതി രൂപീകരിക്കുമെന്ന് കൃഷി മന്ത്രി ടി സിദ്ധിഖ് അറിയിച്ചു. കഴിഞ്ഞ തവണത്തെ കുടിശ്ശിക തുക മുഴുവനായും കൊടുത്തു തീര്‍ത്തതായി മന്ത്രി കോഴിക്കോട്് മാധ്യമങ്ങളോട് പറഞ്ഞു.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തടസ്സങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ ആവശ്യമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്തെ ഭക്ഷ്യവിള ഉല്‍പ്പാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10