Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഏഴുതവണ പരീക്ഷ എഴുതിയിട്ടും തോറ്റയാള്‍ പ്രിന്‍സിപ്പലായതുപോലെ'; കാനത്തെ പരിഹസിച്ച് കേരള കോണ്‍ഗ്രസ്

'ഏഴുതവണ പരീക്ഷ എഴുതിയിട്ടും തോറ്റയാള്‍ പ്രിന്‍സിപ്പലായതുപോലെ'; കാനത്തെ പരിഹസിച്ച് കേരള കോണ്‍ഗ്രസ്
  ഇടതുമുന്നണിയിൽ സിപിഐ-കേരള കോൺഗ്രസ് പോര് കനക്കുന്നു. സീറ്റ് കണക്കുകൾ ഓർമപ്പെടുത്തിയ കാനത്തിന് മറുപടി കത്ത് നൽകി കേരള കോൺഗ്രസ് എം രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ സിപിഐ വോട്ടുകൾ മാറ്റി കുത്താൻ നിർദ്ദേശം നൽകിയത് നാട്ടിൽ പാട്ടാണെന്നും കത്തിൽ പറയുന്നു. കേരള കോൺഗ്രസിനെ സിപിഐ കുറ്റപ്പെടുത്തുന്നത് കാനം - ഇസ്മായിൽ പോര് മറച്ചുവെക്കാനാണെന്നും കത്തിൽ വിമർശനമുണ്ട്. ഇടതുമുന്നണിയുടെ ലോക്സഭാ തെരെഞ്ഞെടുപ്പിലെ പ്രകടനവും നിയമസഭാ തെരെഞ്ഞെടുപ്പിലെ പ്രകടനവും വിശദീകരിച്ചായിരുന്നു സീറ്റ് കണക്കുകൾ ഓർമപ്പെടുത്തിയ കാനത്തിന് കേരള കോൺഗ്രസ് മറുപടി നല്‍കിയത്. കേരള കോൺഗ്രസിനെ എതിർക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഏഴുതവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവൻ ട്യൂട്ടോറിയൽ പ്രിൻസിപ്പലായി ആത്മസംതൃപ്തി അടയുന്നതിന് തുല്യമാണ് സിപിഐ വിലയിരുത്തലെന്നും കത്തില്‍ പറയുന്നു. കയ്യക്ഷരം ശരിയല്ലാത്തതിന് പേനയെ കുറ്റം പറയരുത്.  കേരള കോൺഗ്രസ് എം മത്സരിച്ച മണ്ഡലങ്ങളിൽ സിപിഐ വോട്ടുകൾ മാറ്റി കുത്താനുള്ള രഹസ്യ നിർദ്ദേശം നാട്ടിൽ പാട്ടാണ്. കേരള കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത് കാനം - ഇസ്മായിൽ പോര് മറച്ചുവെക്കാൻ വേണ്ടിയാണെന്നും കത്തില്‍ പറയുന്നു. കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി അംഗവും വയനാട് ജില്ലാ പ്രസിഡന്‍റുമായ കെ.ജെ ദേവസ്യയാണ് കാനത്തിന് കത്തയച്ചത്.

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

"എൽ.പി.എസ്.ടി. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചു, അനുപാതം കുറയ്ക്കൽ അപ്രായോഗികം"; മുഖ...

Popular News

കേരളത്തിന്റെ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്ത നീക്കം; മുഖ്യമന്ത്രി വിളിച്ച എം.പിമാരുട...

Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Save your stories

Sign in