Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ത്യൻ മാധ്യമരംഗത്തിന് വലിയ നഷ്‌ടം ; കെഎം റോയിയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ സി വേണുഗോപാൽ എംപി

ഇന്ത്യൻ മാധ്യമരംഗത്തിന് വലിയ നഷ്‌ടം ; കെഎം റോയിയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ സി വേണുഗോപാൽ എംപി
  ന്യൂഡല്‍ഹി : മുതിർന്ന പ‌ത്രപ്രവർത്തകനും എഴുത്തുകാരനും രാഷ്‌ട്രീയ നിരീ‌ക്ഷകനുമായിരുന്ന കെഎം റോയിയുടെ നിര്യാണത്തിൽ എഐ‌സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അനുശോചിച്ചു. ഇന്ത്യൻ മാധ്യമ രംഗത്തിന് ‌ത‌ന്നെ വലിയ നഷ്‌ടമാണ് കെഎം റോയിയുടെ വിയോഗം. മല‌യാളം, ഇംഗ്ലീഷ് ഭാഷകളിലെ പത്രപ്രവർത്തനത്തിൽ അര നൂറ്റാണ്ട് കാലം ഒരുപോലെ തി‌ളങ്ങിയ അസാമാന്യ ബഹുമുഖ പ്രതിഭയായിരുന്നു കെഎം റോയി. നിഷ്‌പക്ഷ നിലപാ‌ടുകളും കൃത്യമായ രാഷ്‌ട്രീയ ബോധവുമാണ് അദ്ദേഹത്തെ വേറിട്ട് നിർത്തിയത്. വേണുഗോപാൽ പറഞ്ഞു. പൊതുപ്രവർത്തനത്തിനായി കെഎം‌ റോയി തിരഞ്ഞെടുത്ത വഴിയായിരുന്നു മാധ്യമ പ്രവർത്തനമെന്നും കേരള പത്രപ്രവർ‌ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് പദവിയിലും ശോഭിച്ച കെഎം റോയി നീതിക്ക് വേണ്ടി നിലകൊ‌ള്ളുന്നതിൽ വിജയിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് ഗുരുതുല്യനായ കെഎം റോയി മികച്ച പ്രാസംഗികനുമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ലേഖനങ്ങളും നിരീക്ഷണങ്ങളും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ തന്നെ സ്വാധീനിച്ചിരുന്നുവെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in