Logo
Sat, Jun 13, 2026 • 05:08 AM
LIVE TV
Watch

No business videos available

No Middle East videos available

സ്വന്തം തട്ടകത്തിലും രക്ഷയില്ല; ബ്ലാസ്റ്റേഴ്‌സിനെ തകർത്ത് മുംബൈ; സീസണിൽ പരാജയ പരമ്പര തുടരുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 22, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

സ്വന്തം തട്ടകത്തിലും രക്ഷയില്ല; ബ്ലാസ്റ്റേഴ്‌സിനെ തകർത്ത് മുംബൈ; സീസണിൽ പരാജയ പരമ്പര തുടരുന്നു

ഐഎസ്എല്ലിലെ ആവേശകരമായ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. കൊച്ചിയിലെ സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. മറുഭാഗത്ത്, ചെന്നൈയിൻ എഫ്‌സിക്കെതിരായ വിജയത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്സിനെയും വീഴ്ത്തിയ മുംബൈ സീസണിലെ തങ്ങളുടെ രണ്ടാം ജയം ആഘോഷിച്ചു. പോയിന്റ് പട്ടികയിൽ മുന്നേറ്റം ലക്ഷ്യമിട്ടെത്തിയ മുംബൈയ്ക്ക് ഈ വിജയം വലിയ കരുത്തായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ വല കുലുങ്ങിയതാണ് മത്സരത്തിൽ നിർണ്ണായകമായത്. 47-ാം മിനിറ്റിൽ സൂപ്പർ താരം ലാലിയൻസുവാല ചാങ്‌ടെയാണ് മുംബൈയ്ക്കായി വിജയഗോൾ നേടിയത്. ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന്, ഈ ഹോം മത്സരം തിരിച്ചുവരവിനുള്ള സുവർണ്ണാവസരമായിരുന്നു. എന്നാൽ മുംബൈയുടെ പ്രതിരോധം ഭേദിക്കാൻ കഴിയാതെ പോയതോടെ സ്വന്തം ആരാധകർക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നു.

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ്. ഹോം ഗ്രൗണ്ടിലെ ആദ്യ അങ്കത്തിൽ തന്നെ തോൽവി വഴങ്ങേണ്ടി വന്നത് ആരാധകരെയും നിരാശയിലാഴ്ത്തി. പുതിയ തന്ത്രങ്ങളുമായി ഇറങ്ങിയ ഡേവിഡ് കാറ്റലയുടെ ടീമിന് വരും മത്സരങ്ങളിൽ വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. അതേസമയം, തുടർച്ചയായ രണ്ടാം ജയത്തോടെ മുംബൈ സിറ്റി തങ്ങളുടെ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10