Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കായി പി.ആര്‍.ഡി.യുടെ പ്രസ് റിലീസ്; കണ്ണൂരില്‍ ഗുരുതര ചട്ടലംഘനം

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കായി പി.ആര്‍.ഡി.യുടെ പ്രസ് റിലീസ്; കണ്ണൂരില്‍ ഗുരുതര ചട്ടലംഘനം
കണ്ണൂര്‍: അഴീക്കോട് നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി. സുമേഷിന് അനുകൂലമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസ് റിലീസ് ഇറക്കിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സംവിധാനമായ പി.ആര്‍.ഡി വഴി സ്ഥാനാര്‍ത്ഥിയുടെ പരാതി സംബന്ധിച്ച വാര്‍ത്ത നല്‍കിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സ്ഥാനാര്‍ത്ഥി കെ.വി. സുമേഷിനെതിരെ യു.ഡി.എഫ് വ്യക്തിഹത്യ നടത്തുന്നതായും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ തെരുവ് പ്രസംഗങ്ങള്‍ നടത്തുന്നതായും ആരോപിച്ച് എല്‍.ഡി.എഫ് മണ്ഡലം സെക്രട്ടറി എം. പ്രകാശന്‍ മാസ്റ്റര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയെക്കുറിച്ചുള്ള വിവരങ്ങളാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് വാര്‍ത്താക്കുറിപ്പായി മാധ്യമങ്ങള്‍ക്ക് നല്‍കിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഒരു രാഷ്ട്രീയ മുന്നണിയുടെ പരാതിയും സ്ഥാനാര്‍ത്ഥിക്കൊപ്പമുള്ള നിലപാടുകളും സര്‍ക്കാര്‍ വാര്‍ത്താ വിതരണ സംവിധാനം വഴി പ്രചരിപ്പിച്ചത് ചട്ടലംഘനമാണ്. ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സാധ്യതയുണ്ട്.

Related articles

See all
Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

യൂത്ത് കോൺഗ്രസ് 'ജെൻ ഇന്ത്യ മൂവ്മെന്റ്' പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്ജ്വല സമാപനം; ആയിരങ്ങളെ സ...

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Save your stories

Sign in