Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച ചതിയന്‍ ; ബന്ധുനിയമനങ്ങള്‍ക്ക് സർക്കാർ നീക്കം : കെ.സുധാകരന്‍

മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച ചതിയന്‍ ; ബന്ധുനിയമനങ്ങള്‍ക്ക് സർക്കാർ നീക്കം : കെ.സുധാകരന്‍
തിരുവനന്തപുരം : ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച ചതിയനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്‌നങ്ങളാണ് മുഖ്യമന്ത്രി തല്ലിക്കെടുത്തിയത്. എന്ത് നേട്ടമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കുണ്ടായതെന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗാര്‍ത്ഥികളെ തെരുവിലിറക്കുമെന്ന വാശിയാണ് സര്‍ക്കാരിന്. സ്വന്തം ആള്‍ക്കാരെ നിയമിക്കാന്‍ വഴിയൊരുക്കാനാണ് ഈ വാശി. താത്കാലിക നിയമനം ബന്ധുക്കൾക്കും സഖാക്കൾക്കും പാർട്ടി കൊലപാതകക്കേസിലെ പ്രതികൾക്കും നൽകാൻ അവസരമൊരുക്കുകയാണ് സർക്കാർ. യോഗ്യരായ ഉദ്യോഗാർഥികൾക്ക് പകരം പിൻവാതിൽ നിയമനം തകൃതിയാവും. താൽക്കാലിക നിയമനം എന്ന പേരിൽ എല്ലായിടത്തും സ്വന്തക്കാരെ നിയമിക്കുന്നു. നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് സംസ്ഥാനത്ത് നടക്കുന്നത്. എകെജി സെന്‍ററിൽ നിന്ന് വരുന്ന പട്ടികയിലുള്ളവരെ നിയമിക്കാൻ ആണ് സിപിഎം ശ്രമം. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവാക്കളോട് മുഖ്യമന്ത്രി മാപ്പ് പറയണം. അവർക്കു വേണ്ട തൊഴിലവസരം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Popular News

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോട...

Save your stories

Sign in