Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ഭീതി നിറഞ്ഞ വരികളും ദൃശ്യങ്ങളുമായി ജയസൂര്യ ചിത്രം 'മായൻ ചാപ്റ്റർ 1' ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ഭീതി നിറഞ്ഞ വരികളും ദൃശ്യങ്ങളുമായി ജയസൂര്യ ചിത്രം 'മായൻ ചാപ്റ്റർ 1' ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'മായൻ ചാപ്റ്റർ 1' എന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. "അറുപത്താറിൽ ആറാം പ്രാക്ക്... കള്ള പ്രാക്ക്, കന്നിപ്രാക്ക്..." എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമ്മിക്കുന്നത്.

വരികളിലും ദൃശ്യങ്ങളിലും ഭീതി നിറഞ്ഞുനിൽക്കുന്ന ഗാനത്തിൽ ക്രൈസ്തവ സമൂഹത്തിലെ പ്രാർത്ഥനയുടെ താളമാണ് നിഴലിക്കുന്നത്. ആലാപനത്തിലും അവതരണത്തിലും ഏറെ വ്യത്യസ്തത പുലർത്തുന്ന ഈ ഗാനം മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ പരീക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. രാജീവ് ഗോവിന്ദൻ രചിച്ച് മുജീബ് മജീദും ജോൺസ് റോയിയും ചേർന്ന് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ജോൺസ് റോയിയും സംഘവുമാണ്. പുറത്തിറങ്ങിയതിന് പിന്നാലെ ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.

സത്യവും മിഥ്യയും കോർത്തിണക്കി, വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥ ഫാന്റസി-ഹൊറർ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. പുരാതന ക്രിസ്ത്യൻ തറവാടുകളിൽ നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്ന 'കറുത്ത ചാത്തൻ' (കറുത്ത ച്ചനൂട്ട്) എന്ന ദുർമന്ത്രവാദവും സിനിമയിലെ പ്രധാന പ്രമേയമാണ്. ആക്ഷനും വയലൻസും ഹൊററും ഇമോഷണൽ ഡ്രാമയുമൊക്കെ കോർത്തിണക്കിയ ഒരു ക്ലീൻ എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജയസൂര്യയ്ക്കൊപ്പം നൈല ഉഷ, വിജയ് ബാബു, അർഷ ബൈജു, നിരഞ്ജന അനൂപ്, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

മുജീബ് മജീദ് സംഗീതവും ഫൈസൽ അലി ഛായാഗ്രഹണവും പ്രവീൺ കുമാർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. രോഹിത് ആർ. നായരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സുനിൽ ദാസ് (കലാ സംവിധാനം), അമൽ ചന്ദൻ (മേക്കപ്പ്), സമീറ സനീഷ് (കോസ്റ്റ്യൂം ഡിസൈൻ), സിനറ്റ് സേവ്യർ (സ്റ്റിൽസ്), വി. ബോസ് (ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ), ദീപക് പരമേശ്വരൻ (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. സെഞ്ച്വറി ഫിലിംസ് ചിത്രം ഡിസംബർ മൂന്നിന് തിയേറ്ററുകളിലെത്തിക്കും.

Related articles

See all
Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 'ഗുരുവായൂർ അരങ്ങേറ്റം'; ടൈറ്റിൽ ലുക്ക...

Popular News

ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ്...

Save your stories

Sign in