Logo
Sat, Jun 13, 2026 • 03:36 AM
LIVE TV
Watch

No business videos available

No Middle East videos available

Janakai vs State of Kerala| ജാനകി ഇനി ജാനകി വി. ആകും ; ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന് ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍.


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 09, 2025
1 min read Updated: June 12, 2026
SHARE:
SAVE: Login to save

Janakai vs State of Kerala| ജാനകി ഇനി ജാനകി വി. ആകും ; ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന് ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍.
ജാനകി കോടതി കയറിപ്പോള്‍ വി ജാനകിയായി. സെന്‍സര്‍ ബോര്‍ഡ് പേരുമാറ്റണമെന്ന വിവാദനിര്‍ദ്ദേശത്തിന് കോടതിയില്‍ താല്‍ക്കാലിക പരിഹാരം. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍മ്മാതാക്കള്‍തീരുമാനിച്ചു. ഇതനുസരിച്ച് കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്നതില്‍ നിന്ന ജാനകി വി എന്നു മാറും. ഇതനുസരിച്ച് റീ എഡിറ്റ് ചെയ്ത സിനിമ വീണ്ടും സെന്‍സറിംഗിന് സമര്‍പ്പിക്കാന്‍ കോടതിയില്‍ ധാരണയായി. ഇതനുസരിച്ച് അടുത്തയാഴ്ചയിലേയ്ക്ക് കേസ് മാറ്റിവച്ചു. കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' . നായികയുടെ പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ത്ത് പേര് ജാനകി വി. എന്നാക്കി മാറ്റാമെന്ന് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ചിത്രത്തില്‍ ക്രോസ് വിസ്താര സീനില്‍ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതില്‍ പറഞ്ഞിരുന്നു. ഇതും നിര്‍മ്മാതാക്കള്‍ സമ്മതിച്ചു. ടൈറ്റിലില്‍ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകള്‍ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യുകയും വേണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതെന്ന് നിര്‍മ്മാതാക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു. ജാനകി എന്ന പേര് ടൈറ്റിലില്‍ നിന്ന് ഒഴിവാക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും ബുദ്ധിമുട്ടാണ്. ഇക്കാര്യം കോടതിയെ അറിയിച്ചപ്പോഴാണ് സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതെന്നും അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു. എഡിറ്റ് ചെയ്ത 24 മണിക്കൂറിനകം സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാനാണ് അണിയറക്കാരുടെ ശ്രമം. പുതിയ പതിപ്പ് ലഭിച്ച് മൂന്ന് ദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. 24 മണിക്കൂറിനകം സിനിമ സമര്‍പ്പിച്ചാല്‍ ചൊവ്വാഴ്ച സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അങ്ങനെയാണെങ്കില്‍ ചിത്രം അടുത്തുതന്നെ തിയേറ്ററുകളിലെത്തിക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. അടുത്ത ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10