Logo
Sat, Jun 13, 2026 • 02:06 AM
LIVE TV
Watch

No business videos available

No Middle East videos available

ജാഗ്വർ ലാൻഡ് റോവർ : ദ എബൗവ് ആൻഡ് ബിയോണ്ട് ടൂർ കേരളത്തിലേക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 15, 2019
1 min read Updated: June 12, 2026
SHARE:
SAVE: Login to save

ജാഗ്വർ ലാൻഡ് റോവർ : ദ എബൗവ് ആൻഡ് ബിയോണ്ട് ടൂർ കേരളത്തിലേക്കും
Jaguar-Land-Rover-Above-and-Beyond ജാഗ്വർ ലാൻഡ് റോവർ വാഹനങ്ങളുടെ കരുത്തും കാര്യശേഷിയും ഉപയോക്താക്കളിലെത്തിക്കാനായി നടത്തുന്ന ദ എബൗവ് ആൻഡ് ബിയോണ്ട് ടൂർ കേരളത്തിലേക്കും എത്തുന്നു. ശനിയാഴ്ച തൊടുപുഴ-ഇടുക്കി റോഡിലെ മാടപ്പമ്പി റിസോർട്ടിലാണ് ടൂർ എത്തുന്നത്. ഛണ്ഡീഗഡ്, നോയിഡ, ഗുരുഗ്രാം, അഹമ്മദാബാദ്, ഇൻഡോർ, നാഗ്പൂർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ അവതരണത്തിന് ശേഷമാണ് ദ എബൗവ് ആൻഡ് ബിയോണ്ട് ടൂർ എന്ന ഓഫ് റോഡ് പരമ്ബര കേരളത്തിലെത്തുന്നത്. രാജ്യത്തെ 12 നഗരങ്ങളിലുള്ള ഉപയോക്താക്കൾക്കും റേഞ്ച് റോവർ പ്രേമികൾക്കും വാഹനത്തിന്റെ ഓഫ് റോഡ് കരുത്ത് തിരിച്ചറിയുന്നതിനായാണ് ദ എബൗവ് ആൻഡ് ബിയോണ്ട് ടൂർ എന്ന ഡ്രൈവിങ് പരമ്ബര ഒരുക്കുന്നത്. പരിശീലനം നേടിയ വിദഗ്ധരായ ലാൻഡ് റോവർ ഇൻസ്ട്രക്ടർമാരുടെ മേൽ നോട്ടത്തിലാണ് ലാൻഡ് റോവർ ഡിസ്‌കവറി, റേഞ്ച് റോവർ ഇവോക് എന്നീ വാഹനങ്ങളുടെ മികവ് ദ എബൗവ് ആൻഡ് ബിയോണ്ട് ടൂറിൽ പ്രദർശിപ്പിക്കുന്നത്. പ്രത്യേകമായി വികസിപ്പിച്ച ചേസിസിന്റെ കരുത്തും അലുമിനിയം സസ്പെൻഷന്റെ പ്രവർത്തനമികവുമായിരിക്കും ഈ ഓഫ് റോഡ് പരമ്ബരയിലൂടെ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ റേഞ്ച് റോവർ ശ്രമിക്കുന്നത്. ഓൾ ടെറൈൻ സാങ്കേതികവിദ്യയുള്ളതിനാൽ തന്നെ ഓൺ റോഡിലും ഓഫ് റോഡിലും ഒരുപോലെ കുതിപ്പ് രേഖപ്പെടുത്താൻ കഴിയുന്നുവെന്നതാണ് റേഞ്ച് റോവർ വാഹനങ്ങളുടെ മുഖമുദ്രയായി ഉയർത്തിക്കാട്ടുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10