Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഐ.ഒ.എ തിരഞ്ഞെടുപ്പ് വിവാദത്തിൽ പുതിയ വഴിത്തിരിവ്; പി.ടി. ഉഷയ്‌ക്കെതിരെ പരാതി, കടുത്ത അതൃപ്തിയുമായി ഐ.ഒ.സി

ഐ.ഒ.എ തിരഞ്ഞെടുപ്പ് വിവാദത്തിൽ പുതിയ വഴിത്തിരിവ്; പി.ടി. ഉഷയ്‌ക്കെതിരെ പരാതി, കടുത്ത അതൃപ്തിയുമായി ഐ.ഒ.സി

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) തിരഞ്ഞെടുപ്പ് വിവാദത്തിൽ പുതിയ വഴിത്തിരിവ്. അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷയ്‌ക്കെതിരെ കബഡി അസോസിയേഷൻ മുൻ ഭാരവാഹി കെ.പി. റാവു പരാതിയുമായി രംഗത്തെത്തി. ഐസ് ഹോക്കി അസോസിയേഷൻ വഴി ജനറൽ അസംബ്ലിയിലേക്ക് ഉഷ എത്തിയത് ഒളിമ്പിക് ചാർട്ടറിന് വിരുദ്ധമാണെന്നാണ് പരാതി. അതേസമയം, ഐ.ഒ.എ തിരഞ്ഞെടുപ്പ് നടപടികളിലെ തർക്കങ്ങളിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) കടുത്ത അതൃപ്തി രേഖപ്പെടുത്തി. തുടർച്ചയായ വിവാദങ്ങൾ ഇന്ത്യൻ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തെയും രാജ്യത്തിന്റെ പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഐ.ഒ.സി വിലയിരുത്തി.

എസ്.ഒ.എം (SOM) തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ പി.ടി. ഉഷയെ ജനറൽ അസംബ്ലിയിൽ എത്തിച്ച ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നീക്കത്തിനെതിരെയാണ് കെ.പി. റാവു വരണാധികാരിക്ക് പരാതി നൽകിയത്. ഐസ് ഹോക്കിയുമായി ഉഷയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും, അതിനാൽ ഈ നോമിനേഷൻ ഒളിമ്പിക് ചാർട്ടറിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഉഷയെ അയോഗ്യയാക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പ്രതിനിധി പട്ടികയുടെ സൂക്ഷ്മപരിശോധന നാളെ നടക്കാനിരിക്കെയാണ് ഈ നിർണായക നീക്കം.

അതിനിടെ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ ആഭ്യന്തര അധികാരപ്പോരിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പരസ്യമായി നിരാശ പ്രകടിപ്പിച്ചതായി ഒരു സ്പോർട്സ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം റിപ്പോർട്ട് ചെയ്തു. ഒളിമ്പിക് ചാർട്ടറിനും സദ്ഭരണ തത്വങ്ങൾക്കും അനുസൃതമായി ഐ.ഒ.എയിൽ ശക്തമായ ഭരണസംവിധാനം ഉറപ്പാക്കാൻ വർഷങ്ങളായി ശ്രമിച്ചിട്ടും പഴയ പ്രശ്നങ്ങൾ വീണ്ടും ആവർത്തിക്കുന്നത് അത്യന്തം ഖേദകരമാണെന്ന് ഐ.ഒ.സി വിമർശിച്ചു.

തിരഞ്ഞെടുപ്പ് നടപടികൾ ഒളിമ്പിക് ചാർട്ടറിനും ഐ.ഒ.എ ഭരണഘടനയ്ക്കും പൂർണമായി വിധേയമായിരിക്കണമെന്നും, ബാഹ്യ ഇടപെടലുകളില്ലാതെ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും ഐ.ഒ.എയ്ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഐ.ഒ.സി കർശന നിർദേശം നൽകി. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തീവ്രശ്രമങ്ങൾ നടത്തുന്നതിനിടെയുണ്ടായ ഐ.ഒ.സിയുടെ ഈ പരസ്യ വിമർശനം, രാജ്യത്തിന്റെ ഒളിമ്പിക് സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ശക്തമാക്കിയിട്ടുണ്ട്.

Related articles

See all
Popular News

ഏതൻസിൽ ഇരട്ട വെങ്കലത്തിളക്കവുമായി വസുദേവ് അരവിന്ദ്; ലോക യൂത്ത് മൂവത്തായ് ചാമ്പ്യൻഷിപ്പിൽ ക...

Popular News

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ കെ. വിനോദിന് അസിസ്റ്റന്റ് ഡയറക്ടർ നിയമനം; ഉത്തരവ് കൈമാറി മ...

Popular News

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ അംഗീകാരം; കായിക വകുപ്പിൽ അസിസ്റ...

Popular News

ഭയം ഗ്രസിക്കുന്നുവെങ്കിൽ അയാള്‍ ധോണിയല്ല': തലയോടുള്ള ആരാധന തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡ...

Save your stories

Sign in