Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ന്യൂസീലൻഡ് പരമ്പര: ടീമിൽ വൻ മാറ്റങ്ങൾ; ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവും ഏകദിന ടീമിന്റെ വിഭജനവും പ്രധാന ചർച്ചയാകുന്നു

ന്യൂസീലൻഡ് പരമ്പര: ടീമിൽ വൻ മാറ്റങ്ങൾ; ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവും ഏകദിന ടീമിന്റെ വിഭജനവും പ്രധാന ചർച്ചയാകുന്നു

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് നിർണ്ണായകമായ ന്യൂസീലൻഡ് പര്യടനം. ഒക്ടോബർ 22-ന് തുടക്കമാകുന്ന 42 ദിവസം നീണ്ടുനിൽക്കുന്ന പരമ്പരയിൽ അഞ്ച് വീതം ടി20യും ഏകദിനവും രണ്ട് ടെസ്റ്റുകളും ഇന്ത്യ കളിക്കും. കൂടാതെ ഇന്ത്യ എ ടീമിനായി മൂന്ന് പരിശീലന മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പ്രഖ്യാൻ ഓജയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഈ പരമ്പരയ്ക്കായി ആകെ 42 താരങ്ങളെയാണ് പരീക്ഷിക്കുന്നത്. ടീമിന്റെ ആഴവും കരുത്തും പരീക്ഷിക്കുന്ന കടുത്ത പോരാട്ടമാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തിയതാണ് പ്രധാന സവിശേഷത. ടി20യിൽ ജസ്പ്രീത് ബുംറയുടെ അഭാവം 36 കാരനായ ഭുവനേശ്വർ നികത്തുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. പരിക്കേ മാറി വരുൺ ചക്രവർത്തിയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഏകദിന ടീമിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ആദ്യ മൂന്ന് മത്സരങ്ങളിൽ ശുഭ്മാൻ ഗിൽ ടീമിനെ നയിക്കും. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി അവസാന രണ്ട് ഏകദിനങ്ങളിൽ ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ, അൻഷുൽ കംബോജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഈ ഒഴിവിലേക്ക് തിലക് വർമ്മ, കുമാർ കുശാഗ്ര, ആഖിബ് നബി, യഷ് താക്കൂർ എന്നിവർ ടീമിൽ ഇടംനേടി. അവസാന രണ്ട് ഏകദിനങ്ങളിൽ ശ്രേയസ് അയ്യർ ക്യാപ്റ്റനാകുമ്പോൾ, ഇഷാൻ കിഷന് വൈസ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചു. ടെസ്റ്റ് പരമ്പരയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി യശസ്വി ജെയ്‌സ്വാളിനെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും താരം ഇന്ത്യ എ-യുടെ മൂന്ന് സന്നാഹമത്സരങ്ങളിലും കളിക്കും. റെഡ്‌ബോൾ പരിചയത്തിനായി കെ.എൽ. രാഹുലിനെയും അൻഷുൽ കംബോജിനെയും ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറയെയും ടെസ്റ്റ് പരമ്പരയ്ക്കായി മാത്രം കരുതിവെക്കാനാണ് സെലക്ടർമാരുടെ തീരുമാനം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിച്ച രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതും ശ്രദ്ധേയമാണ്. അടുത്ത വർഷത്തെ ലോകകപ്പ് ടീമിലേക്ക് അക്സർ പട്ടേലിനെയാണ് പ്രധാനമായി പരിഗണിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കങ്ങൾ.

ജാർഖണ്ഡ് വിക്കറ്റ് കീപ്പർ കുമാർ കുശാഗ്രയാണ് ടീമിലെ പ്രധാന പുതുമുഖം. ഇന്ത്യ എ ടീമിനൊപ്പം സന്നാഹമത്സരം കളിച്ച ശേഷമാകും കുശാഗ്ര അവസാന രണ്ട് ഏകദിനങ്ങളിൽ ഇന്ത്യൻ കീപ്പറായി എത്തുക. റിഷഭ് പന്ത് പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനായില്ലെങ്കിൽ ടെസ്റ്റ് ടീമിലും കുശാഗ്രയ്ക്ക് അവസരം ലഭിച്ചേക്കും. അതേസമയം, ആദ്യ മൂന്ന് ടെസ്റ്റിൽ നിന്ന് 23 വിക്കറ്റ് വീഴ്ത്തിയ ഇടംകൈയൻ സ്പിന്നർ മാനവ് സുതറിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. ഇന്ത്യ എ ടീമിൽ ഇടംപിടിച്ചത് മാത്രമാണ് മാനവിന് നിലവിലെ ആശ്വാസം.

Related articles

See all
Popular News

രഞ്ജി ട്രോഫി: ഒഡിഷയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം; അഞ്ചു വിക്കറ്റുമായി തിളങ്ങി ജലജ്...

Popular News

തിളങ്ങി ഹര്‍മന്‍പ്രീത്;സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം മത്സര...

Popular News

ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്; ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ...

Popular News

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി പ്രഗ്യാൻ ഓജയെ നിയമിച്ചു; രമേഷ്...

Save your stories

Sign in