Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗതാഗതമന്ത്രി ശശീന്ദ്രനെതിരെ ഹൈക്കോടതി

ഗതാഗതമന്ത്രി ശശീന്ദ്രനെതിരെ ഹൈക്കോടതി
കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് മെഷീന്‍ വാങ്ങുന്നതിന് സ്വകാര്യകമ്പനിക്കുവേണ്ടി ഇടപെടല്‍ നടത്തിയതിനെതിരെ ഹൈക്കോടതി. സ്വകാര്യ കമ്പനിയെ പരിഗണമെന്ന് എം.ഡിക്ക് മന്ത്രി കത്ത് നല്‍കിയത് എന്തിനെന്നും സ്വകാര്യ കമ്പനിയോട് മന്ത്രിയുടെ താല്‍പര്യമെന്താണെന്നും ഹൈക്കോടതി ചോദിച്ചു. മൈക്രോ എഫക്റ്റ്‌സ് എന്ന കമ്പനിയില്‍ നിന്ന് ടിക്കറ്റ് മെഷീന്‍ വാങ്ങണമെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി എം.ഡി തച്ചങ്കരിക്ക് മന്ത്രി അയച്ച കത്ത്. ടിക്കറ്റ് മെഷീന്‍ വാങ്ങുന്നതിന് ടെണ്ടര്‍ നടപടികളുമായി കെ.എസ്.ആര്‍.ടി.സി മുന്നോട്ടുപോയിരുന്നു. ഇതിനിടെ കരാറില്‍ മാറ്റമുണ്ടായതിനെത്തുടര്‍ന്ന് മൈക്രോ എഫ്ക്റ്റ് കമ്പനി പുറത്തായി. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. കമ്പനി കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ മന്ത്രി അവര്‍ക്ക് അനുകൂലമായി നല്‍കിയ കത്തും ഉണ്ടായിരുന്നു. ഇതോടെയാണ് കോടതിയുടെ ചോദ്യം ഉയര്‍ന്നത്. എന്നാല്‍ മന്ത്രിയുടെ കത്ത് പ്രധാന്യത്തോടെ പരിഗണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

Related articles

See all
Popular News

പാങ്ങപ്പാറ അഭിരാം കൊലക്കേസ്: ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ്...

Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

അഷ്ടമുടിയുടെ ഓളപ്പരപ്പിൽ സർവാധിപത്യം നേടി മേൽപ്പാടൻ ചുണ്ടന്‍; CBL ആറാം സീസൺ കിരീടവും പ്രസി...

Save your stories

Sign in