Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് ദുരിതബാധിതര്‍ക്ക് സഹായവുമായി ഹൈബി ഈഡന്‍ എം.പി ; അവശ്യമരുന്നുകള്‍ വീട്ടിലെത്തിക്കുന്നു

കൊവിഡ് ദുരിതബാധിതര്‍ക്ക് സഹായവുമായി ഹൈബി ഈഡന്‍ എം.പി ; അവശ്യമരുന്നുകള്‍ വീട്ടിലെത്തിക്കുന്നു
  കൊച്ചി : കൊവിഡ് ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ഹൈബി ഈഡന്‍ എം.പി. കൊവിഡിനൊപ്പം പലവിധ അസുഖങ്ങളാലും കഷ്ടതയനുഭവിക്കുന്നവര്‍ക്ക് വേണ്ട മരുന്നുകള്‍ സൗജന്യമായി വീട്ടിലെത്തിച്ച് നല്‍കുകയാണ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം. എറണാകുളം പാർലമെന്‍റ്  മണ്ഡലത്തിൽ  കൊവിഡ് പോസിറ്റീവ് ഉള്ള കുടുംബങ്ങളിലുള്ള, സ്ഥിരമായി മരുന്ന് കഴിക്കുന്നവർ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ 04843503177 എന്ന  കൊവിഡ് ഹെൽപ് ഡെസ്ക്കിൽ ബന്ധപ്പെടണമെന്നും മരുന്നുകള്‍ സൗജന്യമായി വീട്ടിലെത്തിച്ചുനല്‍കുമെന്നും  അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
കോവിഡ് മഹാമാരി നമ്മെ തകർത്തെറിയാൻ ശ്രമിക്കുകയാണ്. തോറ്റോടുവാനും കണ്മുന്നിൽ ഒരാളെ തോൽവിക്ക് വിട്ട് കൊടുക്കാനും നമുക്ക് സാധിക്കില്ല. പലവിധ അസുഖങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർ നമുക്ക് ഇടയിലുണ്ട്. സ്ഥിരമായി മരുന്ന് കഴിക്കുന്നവർ. അവർക്ക് കോവിഡ് പോസിറ്റീവായാലോ, അവരുടെ കുടുംബത്തിൽ ആർക്കെങ്കിലും പോസിറ്റീവ് ആയാലോ എന്തായിരിക്കും അവസ്ഥ.. ചിന്തിച്ചിട്ടുണ്ടോ? എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ, കോവിഡ് പോസിറ്റീവ് ഉള്ള കുടുംബങ്ങളിലുള്ള സ്ഥിരമായി മരുന്ന് കഴിക്കുന്നവർ സാമ്പത്തീകമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ 04843503177 എന്ന ഞാൻ ഒരുക്കിയിരിക്കുന്ന കോവിഡ് ഹെൽപ് ഡെസ്ക്കിൽ വിളിക്കൂ.24 മണിക്കൂറിനുള്ളിൽ നിങ്ങൾക്കാവശ്യമായ മരുന്ന് നിങ്ങളുടെ വീട്ടിലെത്തും. തികച്ചും സൗജന്യമായി....
https://www.facebook.com/HibiEden/photos/a.10150113464742260/10157680877547260/

Related articles

See all
Popular News

പിണറായി സർക്കാരിന്റെ കാലത്തെ ആഗോള അയ്യപ്പസംഗമം ; ഹൈക്കോടതി നിർദേശിച്ചിട്ടും കണക്ക് നൽകാതെ...

Popular News

സ്ത്രീകൾക്ക് മാനസികവും വൈകാരികവുമായ കരുത്തേകാൻ 'ഉള്ളം'; കോഴിക്കോട്ട് പൈലറ്റ് പദ്ധതിക്ക് തു...

Popular News

മുക്കത്തെ എസ്എംഎ ബാധിതരായ കുരുന്നുകള്‍ക്ക് കൈത്താങ്ങായി എം.എ. യൂസഫലി; സഹായം ഇന്ന് കൈമാറും

Popular News

ശബരിമലയെ രാഷ്ട്രീയ ഗൂഢാലോചനകളുടെ വേദിയാക്കരുത്; വ്യാജ സിം കാര്‍ഡുകളും ആസൂത്രിത വെര്‍ച്വല്‍...

Save your stories

Sign in