Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശിവശങ്കറിന്‍റെ ഇടപെടലിന് കൂടുതല്‍ തെളിവ്; പ്രതികള്‍ക്ക് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നല്‍കാന്‍ ഇടപെട്ടു, വാട്സ് ആപ്പ് സന്ദേശം പുറത്ത്

ശിവശങ്കറിന്‍റെ ഇടപെടലിന് കൂടുതല്‍ തെളിവ്; പ്രതികള്‍ക്ക് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നല്‍കാന്‍ ഇടപെട്ടു, വാട്സ് ആപ്പ് സന്ദേശം പുറത്ത്
  തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്‍റെ ഇടപെടലിന് കൂടുതല്‍ തെളിവുകള്‍. പ്രതികള്‍ക്ക് ഫ്ലാറ്റ് വാടകയ്ക്കെടുത്തു നല്‍കാന്‍ ശിവശങ്കർ ഇടപെട്ടു. ഇതിനായി   മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന് ശിവശങ്കർ  അയച്ച വാട്സ് ആപ്പ് സന്ദേശം പുറത്തുവന്നു. പ്രതികൾക്ക് സെക്രട്ടേറിയറ്റിന് എതിർവശത്തെ ഫ്ലാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനായിരുന്നു. നിലവിൽ സർക്കാരിന്‍റെ ഡിജിറ്റൽ ഉപദേശക സമിതി ഡയറക്ടറാണ് അരുൺ. ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരമാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് അരുൺ ബാലചന്ദ്രൻ ജയ്ഹിന്ദ് ന്യൂസിനോട് വ്യക്തമാക്കി. സെക്രട്ടേറിയറ്റിന് സമീപത്ത് എം ശിവശങ്കര്‍ താമസിക്കുന്ന അതേ ഫ്ലാറ്റിലാണ് ജയശങ്കറിനായി അരുൺ മുറി ബുക്ക് ചെയ്തത്. ദിവസ വാടകക്ക് റൂം ബുക്ക് ചെയ്യാൻ കഴിയുന്ന കെട്ടിട സമുച്ഛയത്തിൽ കെയര്‍ ടേക്കറോട് സംസാരിച്ച് വാടക നിരക്ക് കുറച്ചുവെന്നും ജയശങ്കര്‍ എന്ന സുഹൃത്തിനും കുടുംബത്തിനും താമസിക്കാൻ വേണ്ടിയാണെന്നാണ് എം ശിവശങ്കര്‍ പറഞ്ഞതെന്നും അരുൺ ബാലചന്ദ്രൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

Related articles

See all
Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Save your stories

Sign in