Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'റോഡ് നിർമിക്കുന്നു, തകർക്കുന്നു... ഞാനുള്ളപ്പോള്‍ ഈ കള്ളക്കളി അനുവദിച്ചിരുന്നില്ല'; പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരന്‍

'റോഡ് നിർമിക്കുന്നു, തകർക്കുന്നു... ഞാനുള്ളപ്പോള്‍ ഈ കള്ളക്കളി അനുവദിച്ചിരുന്നില്ല'; പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരന്‍
  ആലപ്പുഴ : പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. പൊതുമരാമത്ത് വകുപ്പ് തന്നെ റോഡ് നിർമിക്കുകയും തകർക്കുകയും ചെയ്യുകയാണെന്ന് ജി സുധാകരൻ പറഞ്ഞു. ഇതു കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണ്. ഞാനുള്ളപ്പോൾ ഇത് അനുവദിച്ചിരുന്നില്ല. മാധ്യമ പ്രവർത്തകൻ ജോയ് വർഗീസ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തവെയായിരുന്നു ജി സുധാകരന്‍റെ വിമർശനം. സിപിഎമ്മിലെ നിലവിലെ അവസ്ഥയെയും സുധാകരന്‍ വിമർശിച്ചു. ഓരോ പ്രസ്ഥാനത്തിന്‍റെയും തത്വം വായിച്ചവർ വളരെ കുറവാണ്. ഇങ്ങനെ നന്നായി വായിച്ചു പഠിക്കുന്നവരെ ഇപ്പോൾ ആവശ്യമില്ല. ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിൽ പോലും അതു കുറഞ്ഞുവരികയാണ്. അധികാരത്തിലിരുന്ന് അധികാര ദുർവിനിയോഗത്തെ എതിർക്കുന്നവവരാണ് മഹാന്മാരെന്നും സുധാകരൻ പറഞ്ഞു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in