Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അഴിമതിയുടെ കറപുരണ്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്: ഡി.കെ. ശിവകുമാര്‍

അഴിമതിയുടെ കറപുരണ്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്: ഡി.കെ. ശിവകുമാര്‍
തിരുവനന്തപുരം: അഴിമതിയുടെ കറ പുരണ്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ ഡി.കെ.ശിവകുമാര്‍. ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനവും പാലിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. യുത്ത് ലീഗിന്റെ യുവജന യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ഡി.കെ.ശിവകുമാര്‍ ചുണ്ടി കാട്ടി .ഒരു ഭാഗത്ത് അഴിമതി നടമാടുമ്പോള്‍ മറുഭാഗത്ത് ക്രമസമാധാന നില വഷളായിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായും ഡി.കെ.ശിവകുമാര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. വാഗ്ദാന ലംഘനത്തിന്റെ ചരിത്രം മാത്രമാണ് മോദി സര്‍ക്കാരിന് അവകാശപെടാനുളളത്. ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനവും പാലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ല. കര്‍ഷകര്‍ക്ക് ഒരു രൂപയുടെ സഹായവും ലഭിച്ചില്ല. കോര്‍പ്പറേറ്റുകള്‍ മാത്രമാണ് ഈ സര്‍ക്കാരിന്റെ ഗുണ ഭോക്താക്കളെന്നും ഡി.കെ. ശിവകുമാര്‍ കുറ്റപ്പെടുത്തി. ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയു.ഹുല്‍ ഗാന്ധി എന്ന ശക്തനായ നേതാവിലാണ് ഭാവി ഇന്ത്യയുടെ പ്രതീക്ഷ. ഫാസിസത്തിനെതിരെയുള്ള വിധി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ഡി.കെ.ശിവകുമാര്‍ പറഞ്ഞു.

Related articles

See all
Popular News

പാങ്ങപ്പാറ അഭിരാം കൊലക്കേസ്: ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ്...

Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Save your stories

Sign in