കാറ്റിന്റെ സ്വാധീനത്തില്‍ വിശാഖപട്ടണത്ത് വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 206-ഓളം മരങ്ങള്‍ കടപുഴകി വീണു. കനത്ത മഴയ്ക്കും കാറ്റിനുമിടെ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരു വയോധികന്‍ ദാരുണമായി മരണപ്പെട്ടു. തമിഴ്നാട് തീരത്തും കടല്‍ അതീവ പ്രക്ഷുബ്ധമായി തുടരുകയാണ്.
വന്‍ സുരക്ഷാ മുന്‍കരുതലുകളാണ് ആന്ധ്രാ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നായി ആറ് ലക്ഷത്തോളം ആളുകളെയാണ് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഇവര്‍ക്കായി 2000-ത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.