Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭിന്നശേഷിക്കാരോടും ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ക്രൂരത : അവകാശത്തിന് വേണ്ടി പോരാടിയവരെ അറസ്റ്റ് ചെയ്തു

ഭിന്നശേഷിക്കാരോടും ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ  ക്രൂരത : അവകാശത്തിന് വേണ്ടി പോരാടിയവരെ അറസ്റ്റ് ചെയ്തു
ഭിന്നശേഷിക്കാരോടും ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ  ക്രൂരത. അവകാശ സംരക്ഷണത്തിനായി സമരത്തിനിറങ്ങിയ ഭിന്നശേഷിക്കാരോടാണ് ഭരണകൂടം ക്രരമായ നടപടികളെടുത്തത്. കവരത്തിയില്‍ ലക്ഷദ്വീപ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിന് തുനിഞ്ഞ ഭിന്നശേഷിക്കാരെ ലക്ഷദ്വീപ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ദ്വീപ് സമൂഹത്തില്‍ നിന്നുയരുന്നത്. ദ്വീപിലെ ഭിന്നശേഷിക്കാരുടെ ക്ഷേമ സംഘടനായ ലക്ഷദ്വീപ് ഡിഫറന്‍റ്ലി ഏബിള്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കാണ് പോലീസിന്‍റേയും അധികാരികളുടേയും ക്രൂരത നേരിടേണ്ടി വന്നത്. ദ്വീപിലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സുരക്ഷിതത്വവും സമാധാനവും കാത്ത് സൂക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സംഘടന സമരത്തിനിറങ്ങിയത്. പ്രസിഡന്‍റ് പി.പി ബറക്കത്തുള്ള, സെക്രട്ടറി സാബിത്ത്, വൈസ് പ്രസിഡന്‍റ് ജാഫര്‍ സാദിഖ്, പബ്ലിസിറ്റി ചെയര്‍മാന്‍ മുഹമ്മദ് കാസിം, യൂണിറ്റ് വൈസ് പ്രസിഡന്‍റ് ഷുക്കൂര്‍ എന്നിവരാണ് പ്ലക്കാര്‍ഡുകളുമായി സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം തുടങ്ങിയത്. ഭിന്നശേഷിക്കാരായ ഇവര്‍ അഞ്ച് പേരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ലക്ഷദ്വീപ് കലക്ടര്‍ അസ്കര്‍ അലിയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിയുടെ ചുമതലും അസ്കര്‍ അലിക്ക് തന്നെയാണ്. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ പോലും കലക്ടര്‍ കൂട്ടാക്കാതെ അറസ്റ്റിന് ഉത്തരവിടുകയായിരുന്നുവെന്നാണ് പരാതി. ഭിന്നശേഷിക്കാരുടെ അറസ്റ്റിനെതിരെ വിവിധ ദ്വീപുകളില്‍ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

Related articles

See all
Popular News

'ആനയ്ക്ക് ഹാനികരമായ നടപടികളില്ല; ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും': ഷിബ...

Popular News

മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

Popular News

ശബരിമലയിൽ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയാൽ അറസ്റ്റ് ഉൾപ്പെടെ കർശന നടപടി; നിരോധനം ലംഘിക്ക...

Popular News

'കൊലവിളിയും അക്രമവും ജെന്‍-സി കാലത്ത് ചിലവാകില്ല'; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെത...

Save your stories

Sign in