Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇടതുമുന്നണിയില്‍ പോര് മുറുകുന്നു; തൃപ്പൂണിത്തുറയില്‍ സിപിഐ പാലം വലിച്ചു, സ്വരാജിനായി പ്രവര്‍ത്തിച്ചില്ലെന്ന് സിപിഎം

ഇടതുമുന്നണിയില്‍ പോര് മുറുകുന്നു; തൃപ്പൂണിത്തുറയില്‍ സിപിഐ പാലം വലിച്ചു, സ്വരാജിനായി പ്രവര്‍ത്തിച്ചില്ലെന്ന് സിപിഎം
കൊച്ചി :  തെരഞ്ഞെടുപ്പ് വിശകലത്തിന് പിന്നാലെ ഇടതുമുന്നണിയില്‍ കലഹം രൂക്ഷമാകുന്നു. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ സിപിഎം പ്രതിനിധി എം സ്വരാജിനായി സിപിഐ വേണ്ടത്ര പ്രവര്‍ത്തിച്ചില്ലെന്ന പരാതിയുമായി  സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തി. സിപിഐ കാലുവാരിയെന്ന് തൃപ്പൂണിത്തുറയിലെ തോല്‍വി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളില്‍ സിപിഐയുടെ വോട്ടുകള്‍ ലഭിച്ചില്ലെന്ന് സിപിഎം പരാതി ഉന്നയിച്ചു. കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു.  ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളില്‍ സിപിഐ കാലുവാരിയെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനോട് നേരിട്ട് പരാതി ഉന്നയിച്ചു. തൃപ്പൂണിത്തുറയിലെ തോല്‍വിയില്‍  സി.എന്‍ സുന്ദരനെ ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കിയിരുന്നു. മുതിര്‍ന്ന നേതാക്കളായ ഗോപി കോട്ടമുറിക്കലും കെ.ജെ ജേക്കബ്ബുമായിരുന്നു അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍.

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

"എൽ.പി.എസ്.ടി. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചു, അനുപാതം കുറയ്ക്കൽ അപ്രായോഗികം"; മുഖ...

Popular News

കേരളത്തിന്റെ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്ത നീക്കം; മുഖ്യമന്ത്രി വിളിച്ച എം.പിമാരുട...

Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Save your stories

Sign in