Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേരളത്തിലെ കൊവിഡ് കണക്കില്‍ ആശങ്ക അറിയിച്ച് കേന്ദ്രം

കേരളത്തിലെ കൊവിഡ് കണക്കില്‍ ആശങ്ക അറിയിച്ച് കേന്ദ്രം
  ന്യൂഡല്‍ഹി : കേരളത്തിലെ കൊവിഡ് കണക്കുകളിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കൊവിഡ് കേസുകളിൽ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുറയുമ്പോഴാണ് കേരളത്തിൽ ഗണ്യമായ വർധന. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. രാജ്യത്ത് 1.82 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളപ്പോൾ കേരളത്തില്‍ ഇത് 11.2 ശതമാനമാണ്. ഇതും ആശങ്ക വർധിപ്പിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആകെയുള്ള സജീവ കൊവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്നത് ആശങ്കയുളവാക്കുന്ന വസ്തുതയാണ്.  കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ 47 ജില്ലകളില്‍ പുതുതായി ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും 251 ജില്ലകളില്‍ മൂന്നാഴ്ചയ്ക്കിടെ ഒരു കൊവിഡ് മരണവും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in