Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വന്‍തോതില്‍ ഉയരാന്‍ സാധ്യത : കേന്ദ്ര സംഘം

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വന്‍തോതില്‍ ഉയരാന്‍ സാധ്യത : കേന്ദ്ര സംഘം
തിരുവനന്തപുരം :  കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം. ഓണക്കാലവും നിയന്ത്രണങ്ങളിലെ ഇളവും കണക്കാക്കിയാണ് മുന്നറിയിപ്പ്. ഇരുപതാം തീയതിയോടെ ആകെ നാല് ലക്ഷത്തി അറുപതിനായിരം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്നാണ് കേന്ദ്രസംഘത്തിന്‍റെ വിലയിരുത്തല്‍. ഓണാഘോഷം, ടൂറിസം കേന്ദ്രങ്ങള്‍ തുറന്നത്, നിയന്ത്രണങ്ങളിലെ ഇളവുകള്‍ എന്നിവ തിരിച്ചടിയാകുമെന്നാണ് കാരണമായി പറയുന്നത്. പഞ്ചായത്ത് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ഹോം ഐസൊലേഷൻ നടപ്പാക്കുന്നതിലും കേരളത്തിന് വീഴ്ചയുണ്ടായത് രോഗവ്യാപനത്തിന് കാരണമായെന്നും സംസ്ഥാനം സന്ദര്‍ശിച്ച സംഘം കുറ്റപ്പെടുത്തുന്നുണ്ട്. ഈ മുന്നറിയിപ്പും ആഘോഷകാലവും കണക്കിലെടുത്താണ് സംസ്ഥാനം ലോക്ഡൗണ്‍ മാനദണ്ഡം കടുപ്പിച്ചത്. ഐപിആർ  8ല്‍ കൂടതലുള്ള തദേശ വാര്‍ഡുകള്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടും. വൈകിട്ട് കലക്ടര്‍മാര്‍ ഈ സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും.  

Related articles

See all
Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Save your stories

Sign in