Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികൾ ഈ സർക്കാർ ആവർത്തിക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികൾ ഈ സർക്കാർ ആവർത്തിക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഇടപെടലില്‍ ദുരൂഹതയുണ്ടെന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണ്ണമായും വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഹിമാചല്‍ പ്രദേശ് കരാറും ജി.എന്‍.എ കരാറും സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും ജനങ്ങളുടെ താല്പര്യവും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ യഥാസമയം ഉചിതമായ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ജി.എന്‍.എ ഒരു ഉല്‍പാദന കമ്പനി അല്ലെന്ന് ഇപ്പോള്‍ പറയുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതേ സ്ഥാപനം വഴി പലവട്ടം വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ നേതാവിന് നോട്ടെഴുതി കൊടുത്തവര്‍ അത് മനപൂര്‍വം മറന്നതാണോ? അങ്ങനെയെങ്കില്‍ അവര്‍ അങ്ങയെ നാണം കെടുത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

25 വര്‍ഷത്തേക്ക് 4.29 രൂപ നിരക്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ദീര്‍ഘകാല കരാര്‍ എട്ട് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം റദ്ദാക്കുകയും പിന്നീട് എട്ട് മുതല്‍ 14 രൂപ വരെ നിരക്കില്‍ സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കുട പിടിക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു അങ്ങ്. അങ്ങ് എടുത്തതു പോലെ ജനദ്രോഹപരമായ ഒരു നടപടിയും ഈ സര്‍ക്കാര്‍ കൈക്കൊള്ളില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

ഹിമാചല്‍ പ്രദേശ് വൈദ്യുതി കരാറും നിരക്കും:
ഹിമാചല്‍ പ്രദേശ് യൂണിറ്റിന് 14.5 രൂപയ്ക്ക് ഓഫര്‍ ചെയ്ത കരാര്‍ 12.5 രൂപയായി കുറച്ചു എന്ന പ്രതിപക്ഷത്തിന്റെ വാദം തെറ്റാണ്. 12.50 രൂപയ്ക്ക് വൈദ്യുതി നല്‍കാമെന്ന ഉറപ്പ് ഹിമാചല്‍ പ്രദേശ് അധികാരികള്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയിട്ടില്ലെന്ന് മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്റെ ഫയലില്‍ വ്യക്തമാക്കുന്നുണ്ട്. ഇടനിലക്കാരായ പിടിസി വഴി വന്ന ഹിമാചലിന്റെ പ്രൊപ്പോസലിനെ ന്യായീകരിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത്. ഹിമാചലിന്റെ കരാര്‍ റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച ഉയര്‍ന്ന താരിഫിന് മുകളിലായതിനാല്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തുമായിരുന്നു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും പവര്‍ കട്ടും:
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്നും സര്‍ക്കാര്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമുള്ള ആരോപണവും മുഖ്യമന്ത്രി തള്ളി. മഴ ലഭ്യതയിലുണ്ടായ കുറവ്, ജലവൈദ്യുതോല്‍പാദനത്തിലെ ഇടിവ്, എല്‍ നിനോ പ്രഭാവം എന്നിവ മൂലം കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് നിലവിലുള്ളത്. വേനല്‍ക്കാലത്ത് നീണ്ടുനില്‍ക്കുന്ന ലോഡ്ഷെഡ്ഡിംഗിലേക്ക് പോകാതിരിക്കാനാണ് സപ്ലൈ അനിശ്ചിതത്വങ്ങളെ അതിജീവിക്കാന്‍ തക്കവണ്ണമുള്ള നടപടികള്‍ സ്വീകരിച്ചത്. സെപ്റ്റംബറില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വന്ന സാഹചര്യം ഒക്ടോബറില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് മറികടന്നത്.

ജി.എന്‍.എ കരാറും മുഖ്യമന്ത്രിയുടെ ഇടപെടലും:
മുഖ്യമന്ത്രി അനധികൃതമായി ഫയലില്‍ ഇടപെട്ടുവെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. വൈദ്യുതി മന്ത്രി വഴി മുഖ്യമന്ത്രിയുടെ മുന്നിലെത്തിയ ഫയലില്‍, സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതയും ആവശ്യകതയും പരിശോധിച്ച് ഉചിതമായ തീരുമാനമാണ് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.





Related articles

See all
Popular News

അഭിറാം കൊലക്കേസ്: കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും; അഭിറാമിന്റെ മാതാപിതാക്കളെ സന്ദ...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

'വിടവാങ്ങിയത് ആത്മീയ വഴികളിൽ മാർഗ്ഗദീപം'; ഡോ. ടി വത്സൻ എബ്രഹാമിന്റെ വിയോഗത്തിൽ അനുശോചിച്ച്...

Save your stories

Sign in