Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'വിടവാങ്ങിയത് ആത്മീയ വഴികളിൽ മാർഗ്ഗദീപം'; ഡോ. ടി വത്സൻ എബ്രഹാമിന്റെ വിയോഗത്തിൽ അനുശോചിച്ച് അബിൻ വർക്കി എം.എൽ.എ

'വിടവാങ്ങിയത് ആത്മീയ വഴികളിൽ മാർഗ്ഗദീപം'; ഡോ. ടി വത്സൻ എബ്രഹാമിന്റെ വിയോഗത്തിൽ അനുശോചിച്ച് അബിൻ വർക്കി എം.എൽ.എ

തിരുവനന്തപുരം: ഇന്ത്യന്‍ പെന്തിക്കോസ്ത് ദൈവസഭ (IPC) ജനറല്‍ പ്രസിഡന്റായിരുന്ന പാസ്റ്റര്‍ ഡോ. ടി വത്സന്‍ എബ്രഹാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി അബിന്‍ വര്‍ക്കി എം.എല്‍.എ. അദ്ദേഹത്തിന്റെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും ഒട്ടേറെ ആളുകളുടെ ആത്മീയ ജീവിതത്തില്‍ മാര്‍ഗ്ഗദീപമായിരുന്നു അദ്ദേഹമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

ഐ.പി.സിയുടെ ആസ്ഥാനം ആറന്മുള നിയോജകമണ്ഡലത്തിലെ കുമ്പനാടായതിനാല്‍ ഡോ. ടി വത്സന്‍ എബ്രഹാമും കുടുംബവുമായി അടുത്ത ഹൃദയബന്ധം പുലര്‍ത്താന്‍ സാധിച്ചിരുന്നു. തനിക്ക് അപകടം സംഭവിച്ച് ആശുപത്രിയില്‍ കഴിഞ്ഞ സമയത്തും അദ്ദേഹം വിളിച്ച് ആശ്വസിപ്പിക്കുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്തിരുന്നു.

ഓരോ ശ്വാസത്തിലും ദൈവത്തെ സ്തുതിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് എം.എല്‍.എ ഫേസ്ബുക്ക് കുറിപ്പില്‍ അനുസ്മരിച്ചു. ഡോ. ടി വത്സന്‍ എബ്രഹാമിന്റെ നിര്യാണം ഓരോ പെന്തിക്കോസ്ത് വിശ്വാസിക്കും തീരാവേദനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Related articles

See all
Popular News

അഭിറാം കൊലക്കേസ്: കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും; അഭിറാമിന്റെ മാതാപിതാക്കളെ സന്ദ...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Save your stories

Sign in