Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചേരാനെല്ലൂർ കേസ്: ജഡ്ജിക്കെതിരായ തെളിവുനശിപ്പിക്കൽ ആരോപണത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി മകൾ, 17-കാരന്റെ ജാമ്യം റദ്ദാക്കുന്നതിൽ ഇന്ന് വിധി

ചേരാനെല്ലൂർ കേസ്: ജഡ്ജിക്കെതിരായ തെളിവുനശിപ്പിക്കൽ ആരോപണത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി മകൾ, 17-കാരന്റെ ജാമ്യം റദ്ദാക്കുന്നതിൽ ഇന്ന് വിധി

ചേരാനെല്ലൂർ വാഹനാപകട കേസിൽ ജഡ്ജി തെളിവുനശിപ്പിച്ചെന്ന ആരോപണത്തിൽ, അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കിയ ഭദ്രകീർത്തി, സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തു.

പതിനേഴുകാരൻ ഓടിച്ച വാഹനമിടിച്ച് അപകടമുണ്ടായതിന് പിന്നാലെ, ഇയാളുടെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജി സംഭവസ്ഥലത്തെത്തി ഏറെ നേരം ചെലവഴിക്കുകയും തെളിവുനശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതേതുടർന്ന് അന്വേഷണസംഘം കേസിൽ ബിഎൻഎസ് 238-ാം വകുപ്പ് കൂടി കൂട്ടിച്ചേർത്തു. അതേസമയം, കേസിൽ പ്രതിയായ ജഡ്ജി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസിലുൾപ്പെട്ട 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നും ഇയാളെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നുമുള്ള പോലീസിന്റെയും പ്രോസിക്യൂഷന്റെയും ആവശ്യത്തിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.

ഇതിനിടെ, അപകടമുണ്ടാക്കിയ 17-കാരന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ 28 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ലിങ്കുകളുടെ വിശദാംശങ്ങൾ നൽകാൻ സൈബർ പോലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് പോലീസ് കടക്കും.

Related articles

See all
Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

ഏഷ്യൻ മാസ്റ്റേഴ്‌സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ മിന്നും നേട്ടവുമായി മലയാളി സൈനികൻ നായിക് രഞ്ജിത...

Popular News

നിയമത്തിൽ പഴുതുണ്ടാക്കിയത് രാജേഷും എൽ.ഡി.എഫും; ആ പഴുതുകൾ ഞങ്ങൾ അടയ്ക്കുമെന്ന് മന്ത്രി എം....

Popular News

എക്സൈസ് കമ്മീഷണറെ മാറ്റണമെന്ന നിലപാടിൽ ഉറച്ച് മന്ത്രി എം. ലിജു; നെടുമ്പാശ്ശേരി ബാർ ലൈസൻസ്...

Save your stories

Sign in