സംസ്ഥാനത്തെ കായികതാരങ്ങൾക്ക് മികച്ച സൗകര്യങ്ങളും പ്രോത്സാഹനവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പത്തനംതിട്ടയിൽ നിർമ്മാണം പുരോഗമിക്കുന്ന കെ.കെ. നായർ സ്റ്റേഡിയം സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്.
ജില്ലയിൽ മുടങ്ങിനിൽക്കുന്നതും നിർമ്മാണം ആരംഭിക്കാത്തതുമായ മൈതാനങ്ങളിൽ പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. ആറന്മുള എം.എൽ.എ അബിൻ വർക്കി, നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ തുടങ്ങിയവരും സന്ദർശനത്തിൽ പങ്കാളികളായി.
പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയം നിർമ്മാണം: പുരോഗതി വിലയിരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്