Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട് പൂർത്തിയാക്കി

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട് പൂർത്തിയാക്കി

അറ്റകുറ്റപ്പണികൾക്കായി എട്ടുദിവസം അടച്ചിട്ട ആലുവയിലെ മാർത്താണ്ഡവർമ്മ പഴയപാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. കഴിഞ്ഞ മാസം 28-ന് അടച്ച പാലത്തിൽ ഇന്ന് രാവിലെ ആറു മണി മുതലാണ് ഗതാഗതം പുനരാരംഭിച്ചത്. പാലം തുറന്നതോടെ പ്രദേശത്തെ രൂക്ഷമായ യാത്രാദുരിതത്തിന് പരിഹാരമായി.

പാലത്തിലെ അഞ്ച് എക്‌സ്പാൻഷൻ ജോയിന്റുകളിലെയും കമ്പികൾ പുനഃസ്ഥാപിച്ച് കോൺക്രീറ്റ് ജോലികൾ വിജയകരമായി പൂർത്തിയാക്കി. അറ്റകുറ്റപ്പണികൾക്കായി പത്തു ദിവസം പാലം അടച്ചിടുമെന്നാണ് നേരത്തെ അധികൃതർ അറിയിച്ചിരുന്നതെങ്കിലും എട്ടു ദിവസത്തിനുള്ളിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിച്ചു.

പാലം അടച്ചിട്ടതിനെ തുടർന്ന് duty-ക്ക് നിയോഗിച്ചിരുന്ന എ.ആർ. ക്യാമ്പിൽ നിന്നുള്ള എഴുപതിലേറെ പോലീസ് ഉദ്യോഗസ്ഥരെ ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. മുൻ ദിവസങ്ങളിൽ പാലം അടച്ചതോടെ ആലുവ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. യാത്രാതടസ്സം കാരണം ആളുകൾ ആലുവ നഗരം വഴിയുള്ള യാത്ര ഒഴിവാക്കിയതോടെ നഗരം പല സമയങ്ങളിലും വിജനമായ അവസ്ഥയിലായിരുന്നു.

Related articles

See all
Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

ഏഷ്യൻ മാസ്റ്റേഴ്‌സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ മിന്നും നേട്ടവുമായി മലയാളി സൈനികൻ നായിക് രഞ്ജിത...

Popular News

നിയമത്തിൽ പഴുതുണ്ടാക്കിയത് രാജേഷും എൽ.ഡി.എഫും; ആ പഴുതുകൾ ഞങ്ങൾ അടയ്ക്കുമെന്ന് മന്ത്രി എം....

Save your stories

Sign in