Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: അഡീഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം; അറസ്റ്റ് എന്തിനെന്ന് കോടതി

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: അഡീഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം; അറസ്റ്റ് എന്തിനെന്ന് കോടതി

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ 17 കാരന്റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ജാമ്യാപേക്ഷ പരിഗണിച്ചത്. മൂന്ന് പ്രധാന കാരണങ്ങളാണ് കോടതി ജാമ്യം അനുവദിക്കുന്നതിനായി ചൂണ്ടിക്കാണിച്ചത്. അപകടത്തിന് ഇടയാക്കിയ വാഹനം ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, മറ്റ് തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, കൂടാതെ പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ജഡ്ജിക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ പതിനാറു പേജുള്ള മറുപടിയും, അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പതിനാലു പേജുള്ള എതിര്‍പ്പും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എല്ലാ കേസുകളിലും ഇത്തരത്തില്‍ എത്രപേര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ചോദിച്ച കോടതി, ഈ കേസ് മാത്രം എങ്ങനെയാണ് പ്രത്യേക കേസ് ആകുന്നത് എന്നും സര്‍ക്കാരിന് ഇതില്‍ ഇത്ര താല്‍പ്പര്യമെന്താണെന്നും ആരാഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണോ മുന്‍കൂര്‍ ജാമ്യം എതിര്‍ക്കാന്‍ കാരണമെന്നും കോടതി സംശയം പ്രകടിപ്പിച്ചു.

ജില്ലാ ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും, കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെങ്കില്‍ അത് അനുവദിക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഈ കേസില്‍ അതിന്റെ ആവശ്യമില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

ടവര്‍ ലൊക്കേഷന്‍ മാറ്റാന്‍ വ്യാജ കോള്‍; അഭിരാം കൊലക്കേസില്‍ മുഖ്യപ്രതി ഉമറിന്റെ സുഹൃത്ത് ഐ...

Popular News

പ്രഥമ ജോൺസൺ മാസ്റ്റർ അവാർഡ് പദ്മഭൂഷൺ ഡോ. കെ.എസ്. ചിത്രയ്ക്ക്; ഡിസംബർ 9-ന് തൃശ്ശൂരിൽ സമർപ്പ...

Popular News

കാലടി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇടപെടാതെ സുപ്രീം കോടതി; 'ഹൈക്കോടതി തന്നെ പരിഗണിക്കട...

Save your stories

Sign in