Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കളിക്കളമല്ല, യുദ്ധക്കളം, ഒരൊറ്റ മത്സരത്തിൽ 51 റെഡ് കാർഡുകൾ; വൻ ഗിന്നസ് റെക്കോർഡുമായി ബ്രസീലിയൻ ഫുട്ബോൾ

കളിക്കളമല്ല, യുദ്ധക്കളം, ഒരൊറ്റ മത്സരത്തിൽ 51 റെഡ് കാർഡുകൾ; വൻ ഗിന്നസ് റെക്കോർഡുമായി ബ്രസീലിയൻ ഫുട്ബോൾ

സാവോ പൗലോ: ഫുട്ബോൾ മൈതാനത്ത് കളിക്കാരും പരിശീലകരും ഏറ്റുമുട്ടിയതിനെ തുടർന്ന് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത് 51 ചുവപ്പുകാർഡുകൾ! ബ്രസീലിൽ നടന്ന അണ്ടർ-20 കാംപിയോനാറ്റോ മിനെയ്‌റോ സെക്കൻഡ് ഡിവിഷൻ സെമിഫൈനലിലാണ് കായികലോകത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഉബർലാൻഡിയയും മമോറെയും തമ്മിൽ നടന്ന മത്സരത്തിലെ ഈ അക്രമസംഭവങ്ങൾ ഒടുവിൽ പുതിയ ഗിന്നസ് ലോക റെക്കോർഡിലും ഇടംനേടി.

മത്സരത്തിന്റെ 54-ാം മിനിറ്റിൽ മമോറെ 3-1 ന് മുന്നിലെത്തിയതിന് പിന്നാലെയാണ് കളിക്കളത്തിൽ തർക്കം ഉടലെടുത്തത്. ഗോൾ നേടിയ മമോറെ ഫോർവേഡ് ദാവി, എതിർ ടീമിന്റെ റിസർവ് ബെഞ്ചിനെയും ജീവനക്കാരെയും കളിയാക്കുന്ന രീതിയിൽ വിജയം ആഘോഷിച്ചു. ഇതിൽ പ്രകോപിതനായ ഉബർലാൻഡിയ ഗോൾകീപ്പിങ് കോച്ച് മൈതാനത്തേക്ക് ഓടിക്കയറി ദാവിയെ നേരിട്ടതോടെ കളി സംഘർഷത്തിലേക്ക് വഴിവെക്കുകയായിരുന്നു.

പകരക്കാരായ കളിക്കാരും മാനേജ്‌മെന്റ് അംഗങ്ങളും ബോൾ ബോയ്‌സും വരെ പങ്കാളികളായ സംഘർഷം അടങ്ങാൻ 40 മിനിറ്റോളമെടുത്തു. ബോൾ ബോയ്‌സ് കസേരകളും സ്‌ട്രെച്ചറുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോർട്ടിലുണ്ട്. ഒടുവിൽ മിലിട്ടറി പോലീസ് എത്തിയ ശേഷമാണ് സ്ഥിതിഗതികൾ ശാന്തമായത്. തുടർന്ന് 43 കളിക്കാർക്കും 8 സപ്പോർട്ട് സ്റ്റാഫുകൾക്കും റഫറി ഫെർണാണ്ടോ പാട്രിക് ഡ്രോസ്ഗിക് മോഡസ്റ്റോ റെഡ് കാർഡ് നൽകി പുറത്താക്കി.

ഇതോടെ 60 മിനിറ്റ് തികയുന്നതിന് മുമ്പ് തന്നെ മത്സരം ഉപേക്ഷിക്കേണ്ടി വന്നു. 2011-ൽ അർജന്റീനയിലെ ലീഗ് മത്സരത്തിൽ നൽകിയ 36 ചുവപ്പ് കാർഡുകളുടെ ഗിന്നസ് റെക്കോർഡാണ് 51 റെഡ് കാർഡുകളോടെ ഈ ബ്രസീലിയൻ മത്സരം മറികടന്നത്.

Related articles

See all
Popular News

കളിക്കളത്തിനപ്പുറവും മെസ്സി മാജിക്; പുതുതായി കണ്ടെത്തിയ ചെടിക്ക് 'സാൽവിയ മെസ്സി' എന്ന് പേര...

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Popular News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം 25% വെട്ടിക്കുറ...

Popular News

ആരാധകർ കാത്തിരുന്ന ദൃശ്യങ്ങൾ പുറത്ത്; ക്രിസ്റ്റ്യാനോ റൊണാൾഡോ-ജോർജീന വിവാഹത്തിന്റെ ആദ്യ വീഡ...

Save your stories

Sign in