Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി; പുതിയ പദ്ധതി ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കും

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി; പുതിയ പദ്ധതി ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഭിന്നശേഷിക്കാര്‍ക്കായി രാജ്യത്തിന് തന്നെ മാതൃകയാകുന്ന പദ്ധതി ഒരു മാസത്തിനുള്ളില്‍ തന്നെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് എത്തിയ സ്‌പെഷ്യല്‍ സ്‌കൂകളിലെ നൂറുകണക്കിന് കുരുന്നു പ്രതിഭകളാണ് മൂന്നു ദിവസത്തെ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. കുട്ടികളിലേക്ക് ഇറങ്ങിച്ചെന്ന മുഖ്യമന്ത്രിയുമായി സെല്‍ഫി എടുത്ത് കുട്ടികള്‍ സന്തോഷം പങ്കുവെച്ചു.

സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകളിലെ നൂറുകണക്കിന് കുട്ടികള്‍ക്ക് അവരുടെ സര്‍ഗ്ഗവാസനകള്‍ പരിമിതികള്‍ മറികടന്ന് പ്രകടിപ്പിക്കുന്നതിനുള്ള വേദിയൊരുക്കി കൊണ്ടാണ് മൂന്നു ദിവസത്തെ സംസ്ഥാന കലോത്സവം തലസ്ഥാനത്തെ മണക്കാട് ഗവ. സ്‌കൂളില്‍ ആരംഭിച്ചത്. കേരളം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ ചേര്‍ത്തു നിര്‍ത്തുമെന്നും കേരളത്തിലെ ഭിന്നശേഷിക്കാരായ മുഴുവന്‍ പേരുടെയും ഡാറ്റ സര്‍ക്കാര്‍ സമാഹരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

പരിമിതികള്‍ ഒരിക്കലും കുട്ടികള്‍ക്ക് സര്‍ഗവാസനകള്‍ പ്രകടിപ്പിക്കുവാന്‍ തടസ്സമാകില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീന്‍ പറഞ്ഞു.
ചടങ്ങിന് ശേഷം വിദ്യാര്‍ത്ഥികളിലേക്ക് ഇറങ്ങിയ മുഖ്യമന്ത്രിയുമായി സെല്‍ഫിയെടുത്തു കുട്ടികളും രക്ഷിതാക്കളും സ്‌നേഹം പങ്കുവച്ചു.

Related articles

See all
Popular News

കാലടി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇടപെടാതെ സുപ്രീം കോടതി; 'ഹൈക്കോടതി തന്നെ പരിഗണിക്കട...

Popular News

പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചു...

Popular News

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ...

Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Save your stories

Sign in