Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരു സസ്പെൻസ് ത്രില്ലർ; ജഗദീഷും സുധീഷും ഒന്നിക്കുന്ന 'ഓറ'യ്ക്ക് തുടക്കമായി

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരു സസ്പെൻസ് ത്രില്ലർ; ജഗദീഷും സുധീഷും ഒന്നിക്കുന്ന 'ഓറ'യ്ക്ക് തുടക്കമായി

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ സസ്പെൻസ് ത്രില്ലർ ചിത്രം 'ഓറ'യുടെ പൂജാ സ്വിച്ചോൺ കർമ്മം തവനൂർ കേളപ്പജി കാർഷിക കോളേജിൽ നടന്നു. നവാഗതനായ ഷംസീർ എ.എസ്. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിർമാതാവ് ഷൈനുവിന്റെ പിതാവ് സോമൻ, കേളപ്പജി കാർഷിക കോളേജ് ഡീൻ ജയൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. തിരൂർ ഡി.വൈ.എസ്.പി. സിദ്ദിഖ് എ.എം. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ, നിർമ്മാതാവ് ഷൈനു സോമൻ ആദ്യ ക്ലാപ്പടിച്ചു.

ജഗദീഷ്, സുധീഷ്, ഇർഷാദ് അലി, നിർമ്മൽ പാലാഴി, ആദിത്യാ ഭാസ്കർ, അബിൻ ബിനോ, ഷഹബാസ്, ഫായിസ്, അജാസ്, യാമി, കൃഷ്ണാമൃത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരോടൊപ്പം പത്മരാജ് രതീഷ്, അൻസിൽ റഹ്മാൻ, സജിൻ അലി, സെയ്ഫ് വെട്ടത്തൂർ, ഷൈനു സോമൻ, അശ്വിൻ രാജ്, ഡി.വൈ.എസ്.പി. സിദ്ദിഖ് എ.എം., മീര നായർ, അഞ്ജു മരിയ, ദീപ്തി, ഗോപിക തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

സൂപ്പർ ഫ്രീസ് ഗ്ലോബൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷൈനു സോമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമൻ നിർവ്വഹിക്കുന്നു. ഷംസീർ എ.എസ്. എഴുതിയ വരികൾക്ക് അനു അംബി, ആദിത്യൻ അജിത് കുമാർ, അനന്തു ലാൽ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റർ: ഷമീർ അൽ ദിൻ, പ്രൊഡക്ഷൻ കൺട്രോളർ: മൻസൂർ വെട്ടത്തൂർ, കോസ്റ്റ്യൂംസ്: സുകേഷ് താനൂർ, ആർട്ട്: ത്യാഗു തവനൂർ, മേക്കപ്പ്: രാജേഷ് നെന്മാറ, സ്റ്റിൽസ്: അജേഷ് ആവണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷമീജ് കൊയിലാണ്ടി, ആർ.ആർ. & വി.എഫ്.എക്സ്: അനു അംബി, ആക്ഷൻ: അഷ്റഫ് ഗുരുക്കൾ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: എം. രമേഷ് കുമാർ, അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീജിത്ത് ബാലൻ, അസിസ്റ്റന്റ് ഡയറക്ടർമാർ: ദുൽ കിഫ്ലി, അഖിൽ സാമ്രാട്ട്, ജാനകി നായർ, സുജിമ സി.കെ., പ്രൊഡക്ഷൻ മാനേജർ: ജസ്റ്റിൻ കൊല്ലം, പി.ആർ.ഒ.: എ.എസ്. ദിനേശ്, മനു ശിവൻ.

Related articles

See all
Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 'ഗുരുവായൂർ അരങ്ങേറ്റം'; ടൈറ്റിൽ ലുക്ക...

Popular News

ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ്...

Save your stories

Sign in